കാസര്‍ഗോഡ് പാക്കേജിന് 90 കോടി; രമേശ് ചെന്നിത്തലയ്ക്ക്‌ ധനകാര്യ വകുപ്പിന്റെ മറുപടി

ramesh-chennithala

തിരുവനന്തപുരം: കാസര്‍ഗോഡ് പാക്കേജിലേക്ക് 90 കോടി രൂപ അനുവദിച്ചതായി ധനകാര്യ അഡീഷണല്‍ ചീഫ് സെക്രട്ടറി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയെ അറിയിച്ചു. പ്രഭാകരന്‍ കമ്മീഷന്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ നടപ്പാക്കുന്ന പദ്ധതിയാണിത്.

പാക്കേജുമായി ബന്ധപ്പെട്ട് രമേശ് ചെന്നിത്തല ധനകാര്യ മന്ത്രിക്ക് നല്‍കിയ കത്തിന് മറുപടിയായിട്ടാണ് ഇക്കാര്യം അറിയിച്ചത്.

കാസര്‍ഗോഡിന്റെ പിന്നോക്കാവസ്ഥ പരിഹരിക്കണമെന്നാവശ്യപ്പെട്ട് കെ.പി.സി.സി പ്രസിഡന്റായിരിക്കെ രമേശ് ചെന്നിത്തല മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് നിവേദനം നല്‍കുകയും അതിന്റെ അടിസ്ഥാനത്തില്‍ പ്രഭാകരന്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് പ്രകാരം പാക്കേജ് പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.

Top