ലണ്ടൻ: ബ്രിട്ടനിൽ ആധുനിക അടിമത്വം നേരിടുന്നത് 90 ഓളം ഇന്ത്യൻ പൗരന്മാരാണെന്ന് വ്യക്തമാക്കുന്ന റിപ്പോർട്ട് പുറത്ത്.
ഇന്ത്യ വിദേശികളുടെ അടിമത്വത്തിൽ നിന്ന് മോചിക്കപ്പെട്ടിട്ടില്ലെന്നാണ് പുതിയ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
തെരേസ മേ ഭരണകൂടത്തിനെ വിമർശിക്കുന്ന 2016ലെ ഓഡിറ്റ് റിപ്പോർട്ട് കണക്കുകളാണ് ചൊവ്വാഴ്ച പുറത്തുവിട്ടത്.
ബ്രിട്ടനിൽ ഇന്ത്യക്കാർ ജോലി ചെയ്യുന്നത് ഗാർഹിക തൊഴിലാളികളായാണ്. ഇവർ തൊഴിലുടമകളിൽ നിന്ന് ചൂഷണത്തിന് ഇരയാകുകയും, കുറഞ്ഞ വേതനത്തില്‍ കഠിന ജോലി ചെയ്യേണ്ട സാഹചര്യമുണ്ടാകുകയും ചെയ്യുന്നു.
ജോലിക്കായി ബ്രിട്ടനിൽ എത്തിയതിന് ശേഷം തൊഴിൽ ദാതാവിനെ മാറ്റാൻ കഴിയാത്തതിനാലും ചിലർ ആധുനിക അടിമത്വത്തിന്റെ ചുഷണങ്ങൾ നേരിടുന്നു.
നാഷണൽ ഓഡിറ്റ് ഓഫീസ് (എൻ.എ.ഒ) ആണ് ഇത് സംബന്ധിച്ച റിപ്പോർട്ട് പുറത്തിറക്കിയത്.
ബ്രിട്ടനിൽ ഇത്തരം സാഹചര്യങ്ങൾ നേരിടുന്ന ആദ്യത്തെ എട്ടു രാജ്യങ്ങളുടെ പട്ടികയിലാണ് ഇന്ത്യയും ഉൾപ്പെട്ടിരിക്കുന്നത്.
ആധുനിക അടിമത്വത്തെ അഭിമുഖീകരിക്കുന്ന വിദേശ രാജ്യങ്ങളിൽ നിന്നുള്ള പൗരന്മാരിൽ ഇന്ത്യക്കാരാണ് കൂടുതൽ എന്ന് എൻ.എ.ഒ പറയുന്നു.
ബ്രിട്ടീഷ് ഭരണത്തിന്റെ കീഴിൽ 2014 ൽ 10,000 പേരും, 2013ൽ 13,000 പേരും ആധുനിക അടിമത്വത്തെ നേരിട്ടിരുന്നുവെന്ന് എൻ.എ.ഒ ഹോം ഓഫീസ് കണക്കാക്കുന്നു.
”റെഡ്യൂസിങ് മോഡേൺ സ്ലേവറി ” എന്ന പേരിൽ പുറത്തിറക്കിയ റിപ്പോർട്ടിൽ ആധുനിക അടിമത്വ വ്യവസ്ഥയെ ഫലപ്രദമായ രീതിയിൽ നിരീക്ഷിക്കാനും, നടപടി സ്വീകരിക്കാനും തെരേസ മേ സർക്കാരിന് കഴിയുന്നതുവരെ അടിമത്വത്തെ ഇല്ലാതാക്കാൻ കഴിയില്ലെന്നും വ്യക്തമാക്കുന്നു.
ആഭ്യന്തര സെക്രട്ടറിയും , പ്രധാനമന്ത്രിയുമായ തെരേസ മേ അടിമത്വം , നിർബന്ധിത തൊഴിൽ, മനുഷ്യക്കടത്ത് , ലൈംഗിക ചൂഷണം എന്നിവ ഉൾപ്പെടുന്ന ആധുനിക അടിമത്വത്തെ ഇല്ലാതാക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതാണ് എന്നും നാഷണൽ ഓഡിറ്റ് ഓഫീസ് ഉദ്യോഗസ്ഥൻ പറഞ്ഞു.
യുകെയിലെ ആധുനിക അടിമത്വത്തിൽ പിടിക്കപ്പെട്ട ഇന്ത്യക്കാരുടെ എണ്ണം പലപ്പോഴും ഹ്യുമൻ റൈറ്റ്സ് വാച്ച്, സൌദാൾ ബ്ലാക്ക് സിസ്റ്റർ തുടങ്ങിയ മനുഷ്യാവകാശ സംഘടനകൾ ഉയർത്തിക്കാട്ടിയിരിന്നു.
2016ലെ 90 ഇന്ത്യക്കാർ എന്ന കണക്ക് വ്യക്തമല്ലെന്നും, പൂർണമല്ലാത്ത ഈ കണക്കുകളിൽ മാറ്റങ്ങൾ ഉണ്ടാകുമെന്നും ഹോം ഓഫീസ് ചൂണ്ടിക്കാട്ടി.
ആധുനിക അടിമത്വത്തെ പുറന്തള്ളാനുള്ള പ്രചാരണത്തിന്റെ ആദ്യഘട്ടമാണ് ഇതെന്നും, വ്യക്തമായ രേഖകളും, കണക്കുകളും ഉണ്ടെങ്കിൽ മാത്രമേ ഭരണകൂടത്തിനെ ഇതു സംബന്ധിച്ച വിവരങ്ങൾ ബോധിപ്പിക്കാൻ സാധിക്കുകയുള്ളവെന്നും എൻ.എ.ഒ തലവൻ അറിയിച്ചു.
ബ്രിട്ടനിലെ 2015ലെ ആധുനിക അടിമത്വ നിയമപ്രകാരം അടിമത്വം, നിർബന്ധിത തൊഴിൽ, മനുഷ്യക്കടത്ത്, ലൈംഗിക ചൂഷണം എന്നിവ നിരോധിച്ചിരിക്കുന്നതാണ്. മാത്രമല്ല ഇരകളെ സംരക്ഷിക്കാനും നിയമം അനുശാസിക്കുന്നുണ്ട്.