ലിബിയന്‍ തീരത്ത് കടലില്‍ കുടുങ്ങിയ 900 അഭയാര്‍ഥികളെ രക്ഷപ്പെടുത്തി

ട്രിപ്പോളി: യൂറോപ്പിലേക്ക് കടക്കാന്‍ ശ്രമിച്ച് കടലില്‍ കുടുങ്ങിയ ബോട്ടുകളിലെ 900 അഭയാര്‍ഥികളെ ലിബിയയുടെ തീരദേശസേന രക്ഷപ്പെടുത്തി.

പടിഞ്ഞാറന്‍ ലിബിയയിലെ സബ്രത തീരത്ത് അഭയാര്‍ഥികളെ കുത്തിനിറച്ച രീതിയിലായിരുന്നു ബോട്ടുകള്‍. അഞ്ചു ബോട്ടുകളിലെ അഭയാര്‍ഥികളെയാണ് രക്ഷപ്പെടുത്തിയതെന്ന് ലിബിയയുടെ തീരദേശസേന അറിയിച്ചു.

ആഫ്രിക്കന്‍, അറബ് വംശജരും മൂന്നു ലിബിയന്‍ പൗരന്മാരുമാണ് ബോട്ടുകളില്‍ ഉണ്ടായിരുന്നത്. ഇതില്‍ ഏറ്റവുമധികം ആളുകള്‍ കയറിയ തടി ബോട്ടിന് എന്‍ജിന്‍ പോലും ഇല്ലായിരുന്നെന്നും മറ്റൊരു ബോട്ട് ഇതിനെ കെട്ടിവലിച്ചു കൊണ്ടു പോവുകയായിരുന്നെന്നും തീരദേശസേന പറഞ്ഞു.

രക്ഷാപ്രവര്‍ത്തനം ഏഴു മണിക്കൂര്‍ നീണ്ടു.

Top