റിയോ ഡീ ജനിറോ: ഒളിമ്പിക്‌സില്‍ മെഡല്‍ പ്രതീക്ഷ നല്‍കി ദീപിക കുമാരിയും ബൊംബെയ്‌ല ദേവിയും.
വനിതകളുടെ അമ്പെയ്ത്തില്‍ ഇരുവരും പ്രീക്വാര്‍ട്ടറില്‍ പ്രവേശിച്ചു. യോഗ്യത റൗണ്ട് പോരാട്ടത്തില്‍ പ്രമുഖ താരങ്ങളെ അട്ടിമറിച്ചാണ് പ്രീക്വാര്‍ട്ടറിലേക്ക് യോഗ്യത നേടിയത്.
ത്രസിപ്പിക്കുന്ന പ്രകടനം കാഴ്ചവെച്ചാണ് ദീപിക കുമാരി അവസാന പതിനാറിലേക്ക് യോഗ്യത നേടിയത്.
ഇറ്റലിക്കാരിയായ ഗ്വാന്‍ഡലിന സര്‍റ്റോറിയയെ 2 എതിരെ 6 ഗെയിമുകള്‍ക്ക് എയ്ത് വീഴ്ത്തിയാണ് ദീപിക കുമാരി അവസാന പതിനാറിലേക്ക് കടന്നത്.
ആദ്യ ഗെയിം നഷ്ടപ്പെടുത്തിയതിന് ശേഷമായിരുന്നു ദീപികയുടെ ശക്തമായ തിരിച്ചുവരവ്.
ഈ ഇനത്തില്‍ തന്നെ മത്സരിക്കുന്ന ബോംബെയ്‌ല ദേവിയും ആരാധാകരെ വിസ്മയിപ്പിച്ചാണ്പ്രീക്വാര്‍ട്ടറിലേക്ക് എത്തിയത് .
റാങ്കിങ്ങില്‍ തന്നെക്കാള്‍ മുന്നിലുള്ള ചൈനീസ് തായ്‌പെയുടെ ചിയാ ലിന്‍ ഷിെയ ആണ് ബോംബെയ്‌ല തകര്‍ത്തത്. ആദ്യ രണ്ട് സെറ്റും സ്വന്തമാക്കിയ ബോംബെയ്‌ല അനായായസമാണ് മുന്നേറിയത്.
ഇന്ന് വൈകിട്ട് 5 മണിക്കാണ് ഇരുവരുടെയും ക്വാര്‍ട്ടര്‍ മത്സരങ്ങള്‍ നടക്കുക.