ന്യൂഡല്‍ഹി: ഫേസ്ബുക്കില്‍ അശ്ലീലസന്ദേശം ലഭിച്ചെന്ന പരാതിയുമായി രാഷ്ട്രപതി പ്രണബ് മുഖര്‍ജിയുടെ മകളും കോണ്‍ഗ്രസ്സിന്റെ ഡല്‍ഹി ഘടകം വക്താവുമായ ശര്‍മിഷ്ഠ മുഖര്‍ജി.
പാര്‍ഥമണ്ഡല്‍ എന്നയാള്‍ക്കെതിരെയാണ് ഡല്‍ഹി സൈബര്‍ പൊലീസില്‍ പരാതി നല്‍കിയിരിക്കുന്നത്. സന്ദേശങ്ങളുടെയും പാര്‍ഥമണ്ഡലിന്റെ പ്രൊഫൈലിന്റെയും സ്‌ക്രീന്‍ഷോട്ട് 50കാരി തന്റെ ഫേസ്ബുക്ക് പേജിലൂടെ പങ്കുവെച്ചിട്ടുണ്ട്.
അപരിചതനായ ആളാണ് സന്ദേശം അയച്ചത്. ആദ്യം അവഗണിക്കുകയും പിന്നീട് ബ്ലോക്കും ചെയ്തു. എന്നാല്‍ ഇത്തരത്തിലുള്ള പ്രവര്‍ത്തികളില്‍ നിശബ്ദതപാലിക്കുന്നത് മറ്റൊരാളെ ശല്യപ്പെടുത്തുവാന്‍ അയാള്‍ക്ക് പ്രചോദനമാകുമെന്ന വീണ്ടുവിചാരമാണ് പൊലീസില്‍ പരാതിപ്പെടാനുള്ള തീരുമാനത്തിലേക്ക് എത്തിച്ചത്.
ഇത്തരത്തിലുള്ളവരെ പൊതുസമൂഹത്തിനു മുന്നില്‍ കൊണ്ടുവന്ന് നാണംകെടുത്തണമെന്നും ശര്‍മിഷ്ഠ പ്രതികരിച്ചു.
കേസില്‍ അന്വേഷണം ആരംഭിച്ചതായും കുറ്റവാളിയെ ഉടന്‍ പിടികൂടുമെന്നും സൈബര്‍ ക്രൈം വിഭാഗം ഡി.സി.പി. അനീഷ് റോയ് അറിയിച്ചു