കോട്ടയം: കോണ്‍ഗ്രസ് പാര്‍ട്ടിക്കും നേതാക്കള്‍ക്കുമെതിരെയുള്ള കേരള കോണ്‍ഗ്രസ് മുഖമാസിക ‘പ്രതിച്ഛായ’യുടെ വിമര്‍ശന പരമ്പര തുടരുന്നു. ഇത്തവണ വിമര്‍ശന ശരങ്ങളേറ്റത് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്ക്.
ഉമ്മന്‍ ചാണ്ടി കേരള കോണ്‍ഗ്രസ് പാര്‍ട്ടിയെ പിളര്‍ത്താന്‍ ശ്രമിച്ചുവെന്നാണ് ഇത്തവണത്തെ കുറ്റപ്പെടുത്തല്‍.
കെ.എം.മാണി ബാര്‍ കോഴ വിവാദവുമായി ബന്ധപ്പെട്ട് രാജിവച്ച സമയത്തായിരുന്നു ഇത്. രാജി പ്രഖ്യാപനത്തിനു മുന്‍പ് ഉമ്മന്‍ ചാണ്ടിയുടെ ദൂതന്‍ പി.ജെ.ജോസഫിനെ കണ്ടുവെന്നാണ് ആക്ഷേപം.
ഉണ്ണിയാടന്റെ രാജി സ്വീകരിക്കാന്‍ വൈകിച്ചത് ഉമ്മന്‍ ചാണ്ടിയുടെ തന്ത്രമാണെന്നും പി.സി.ജോര്‍ജിന്റെ രാജിക്കത്ത് വച്ചു താമസിച്ചതിനു പിന്നിലും ഇതേ തന്ത്രമാണെന്നും പ്രതിച്ഛായയില്‍ ആരോപണമുണ്ട്.