കൊച്ചി : 14 സെക്കന്‍ഡ് തന്നെ ഒരാള്‍ നോക്കിനിന്നതായി പെണ്‍കുട്ടി പരാതിപ്പെട്ടാല്‍ പൊലീസിന് കേസെടുത്ത് ജയിലിലടയ്ക്കാമെന്ന ഋഷിരാജ് സിങ്ങിന്റെ പ്രസ്താവനയ്‌ക്കെതിരെ മന്ത്രി ഇ.പി.ജയരാജന്‍.
എക്‌സൈസ് കമ്മീഷണറുടെ പരാമര്‍ശം അരോചകമാണ്. ഇക്കാര്യം എക്‌സൈസ് മന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തുമെന്നും ജയരാജന്‍ പറഞ്ഞു.
അതിക്രമം നേരിട്ടാല്‍ പെണ്‍കുട്ടികള്‍ പരാതിയുമായി മുന്നോട്ടുവരണമെന്നും ഈ നിയമത്തിന്റെ സാധ്യതകള്‍ പ്രയോജനപ്പെടുത്തണമെന്നും സിങ് ആവശ്യപ്പെട്ടിരുന്നു.
ചാര്‍ട്ടേഡ് അക്കൗണ്ടന്‍സി വിദ്യാര്‍ഥികള്‍ സംസ്ഥാനതലത്തില്‍ സംഘടിപ്പിച്ച സാംസ്‌കാരിക കൂട്ടായ്മ എറണാകുളം ടൗണ്‍ ഹാളില്‍ ഉദ്ഘാടനം ചെയ്യുമ്പോഴായിരുന്നു ഈ ആഹ്വാനം.