ന്യൂഡല്‍ഹി: രാജ്യത്തെ പരമോന്നത കായിക ബഹുമതികളായ രാജീവ് ഗാന്ധി ഖേല്‍രത്‌ന,അര്‍ജ്ജുന അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു.
റിയോയില്‍ ഇന്ത്യന്‍ അഭിമാനമായ ജിംനാസ്റ്റിക് താരം ദീപ കര്‍മ്മാര്‍ക്കറും ഷൂട്ടിംഗ് താരം ജിത്തു റോയിയും രാജീവ്ഗാന്ധി ഖേല്‍രത്‌ന പുരസ്‌കാരത്തിന് അര്‍ഹരായി.
ബോക്‌സിംഗ് താരം ശിവ ഥാപ്പ, ലളിതാ ബാബര്‍, ഷൂട്ടിംഗ് താരം അപൂര്‍വ്വി ചന്ദേല, ഹോക്കി താരം രഘുനാഥ് എന്നിവര്‍ക്ക് അര്‍ജ്ജുന പുരസ്‌കാരവും ലഭിച്ചു.
പുരസ്‌കാരത്തിന് സാധ്യത കല്‍പിച്ചിരുന്ന മലയാളി താരങ്ങളായ അത്‌ലറ്റ് ടിന്റു ലൂക്കയ്ക്കും, സ്‌ക്വാഷ് താരം ദിപിക പള്ളിക്കലിനും തുഴച്ചില്‍ താരം ബെറ്റി ജോസഫ്, അത്‌ലറ്റ് ഓപി ജെയ്‌ഷെ എന്നിവര്‍ക്ക് പുരസ്‌കാരം ലഭിച്ചില്ല.
എസ്‌കെ അഗര്‍വാളിന്റെ അധ്യക്ഷതയില്‍ ഉള്ള സമിതി ആണ് അവാര്‍ഡ് നിര്‍ണ്ണയം നടത്തുന്നത്.