അങ്കാറ: തുര്‍ക്കിയില്‍ വിവാഹഹാളിനു സമീപത്തുണ്ടായ ചാവേര്‍ ബോംബ് സ്‌ഫോടനത്തില്‍ 30 പേര്‍ കൊല്ലപ്പെട്ടു.
ഗാസിന്‍ടെപ് പ്രവിശ്യയിലെ സാഹിന്‍ബെ ജില്ലയിലായിരുന്നു സ്‌ഫോടനം നടന്നത്. സ്‌ഫോടനത്തില്‍ 94 പേര്‍ക്കു പരിക്കേറ്റതായി ഗാസിന്‍ടെപ് ഗവര്‍ണര്‍ സ്ഥിരീകരിച്ചു.
ആക്രമണത്തിനു പിന്നില്‍ ഇസ്ലാമിക് സ്റ്റേറ്റാണെന്നാണ് സൂചന.
വിവാഹ ആഘോഷങ്ങള്‍ നടക്കുന്ന തെരുവിലേക്ക് എത്തിയ ചാവേര്‍ സ്വയം പൊട്ടിത്തെറിക്കുകയായിരുന്നു. മരണസംഖ്യ ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നതിന്റെ ഇരട്ടിയാണെന്നും സൂചനയുണ്ട്.
സിറിയന്‍ അതിര്‍ത്തിയില്‍നിന്ന് 64 കിലോമീറ്റര്‍ മാത്രം അകലെയാണ് ഗാസിന്‍ടെപ്