മലയാളത്തിന്റെ പ്രിയ താരം കെപിഎസി ലളിതയെ ക്യൂട്ട് എന്ന് വിശേഷിപ്പിച്ച് ബോളിവുഡ് നടി അതിഥി റാവു ഹൈദാരി. ലളിതയുടെ സ്‌നേഹത്തെ കുറിച്ചും വാത്സല്യത്തെ കുറിച്ചും വാചാലയാകുകയാണ് അതിഥി.
മണിരത്‌നം സംവിധാനം ചെയ്യുന്ന കാട്ര് വെളിയിടൈ ചിത്രത്തിലാണ് ഇരുവരും ഒന്നിച്ച് അഭിനയിക്കുന്നത്. ലളിതയെ ക്യൂട്ട് എന്നാണ് ഈ അടുത്തിടെ ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ അതിഥി വിശേഷിപ്പിച്ചത്.
ലളിത മലയാളത്തില്‍ സംസാരിക്കും അതിഥി ഇംഗ്ലീഷിലും. എങ്കിലും പറയുന്നത് പരസ്പരം രണ്ടു പേരും മനസ്സിലാക്കുന്നുണ്ടെന്നാണ് അതിഥി പറയുന്നത്.
ഒരു മുസ്‌ലീം സ്ത്രീയായാണ് ലളിത സിനിമയില്‍ വേഷമിടുന്നത്. പ്രണയ ചിത്രമായ കാട്ര് വെളിയിടൈയില്‍ ഡോക്ടറായി അതിഥിയും പൈലറ്റിന്റെ വേഷത്തില്‍ കാര്‍ത്തിയും എത്തുന്നു.