വില്‍പനയില്‍ റെക്കോര്‍ഡിട്ട് മുന്‍ നിര സ്മാര്‍ട്ട് ഫോണ്‍ നിര്‍മ്മാതാക്കളായ ഷവോമി.
92 ദിവസങ്ങള്‍ കൊണ്ട് 92 ലക്ഷം ഫോണുകളാണ് ഷവോമി വിറ്റത്.
ഇത്രയും ഫോണുകള്‍ വില്‍ക്കാനായത് ഷവോമിയുടെ റെക്കോര്‍ഡ് നേട്ടമാണ്.
2016 ലെ മൂന്നാം പാദത്തില്‍ 30 ലക്ഷം ഫോണുകളായിരുന്നു വിറ്റത്.
എന്നാല്‍ 2017 ല്‍ എത്തിയപ്പോള്‍ മൂന്നു മാസം കൊണ്ട് ഷവോമി 92 ലക്ഷം ഫോണുകള്‍ വിറ്റ് റെക്കോര്‍ഡിടുകയായിരുന്നു.
വിലക്കുറവും അത്യുഗ്രന്‍ ജനപ്രിയ ഫീച്ചറുകളുമാണ് ഷവോമിയുടെ വില്‍പന വര്‍ധിപ്പിച്ചത്.
റെഡ്മി നോട്ട് 4, റെഡ്മി 4, റെഡ്മി 4എ എന്നീ ഹാന്‍ഡ്‌സെറ്റുകളുടെയാണ് മൂന്നാം പാദത്തില്‍ ഏറ്റവും അധികം വില്‍പന നടന്നത്.