ചണ്ഡീഗഡ്: പഞ്ചാബിലെ ഗോരക്ഷാദള്‍ തലവന്‍ സതീഷ് കുമാര്‍ പ്രകൃതിവിരുദ്ധ പീഡനത്തിന് അറസ്റ്റില്‍. പട്യാല പോലീസാണ് ഇയാളെ അറസ്റ്റ് ചെയ്തത്.
പ്രകൃതി വിരുദ്ധ പീഡനത്തിന് പുറമെ വര്‍ഗീയലഹള, കവര്‍ച്ച, തട്ടിക്കൊണ്ട് പോകല്‍ തുടങ്ങിയ കുറ്റങ്ങളും ഇയാളുടെ പേരില്‍ ചുമത്തിയിട്ടുണ്ട്.
ആഗസ്ത് ആറിനാണ് ഇയാള്‍ക്കെതിരെ കേസുകള്‍ രജിസ്റ്റര്‍ ചെയ്തത്. കന്നുകാലി വ്യാപാരിയുടെ പരാതിയിലാണ് അറസ്റ്റ്.
സതീഷ് കുമാറും കൂട്ടാളികളും പശുക്കളെ പാര്‍പ്പിച്ചിരിക്കുന്ന കേന്ദ്രത്തില്‍ എത്തി തന്നെ മര്‍ദ്ദിക്കുകയും പ്രകൃതിവിരുദ്ധ ലൈഗികപീഡനത്തിന് ഇരയാക്കുകയും ചെയ്‌തെന്നും പിന്നീട് തന്നെ ബലമായി മൂത്രം കുടിപ്പിക്കാന്‍ ശ്രമിച്ചെന്നും പരാതിക്കാരന്‍ ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ നല്‍കിയ മൊഴിയില്‍ പറയുന്നു.
പഞ്ചാബിന് പുറത്ത് വച്ചാണ് സതീഷ് കുമാറിന്റെ അറസ്റ്റ് നടന്നത്. ഇയാളെ ഇന്ന് കോടതിയില്‍ ഹാജരാക്കും.
രാജ്യത്ത് വളര്‍ന്നുവരുന്ന ഗോ സംരക്ഷണത്തിന്റെ പേരിലുള്ള അക്രമങ്ങള്‍ക്കെതിരെ പ്രധാനമന്ത്രി നരേന്ദ്ര മോദി രംഗത്ത് വന്നതിന് പിന്നാലെയാണ് ഇയാള്‍ക്കെതിരെ കേസുകള്‍ രജിസ്റ്റര്‍ ചെയ്തത്.
സതീഷ് കുമാറിനെതിരെ സമാനമായ പരാതികളുമായി നിരവധി പേര്‍ രംഗത്ത് വന്നിട്ടുണ്ട്.