ന്യൂഡല്‍ഹി: മുന്‍ കേന്ദ്രമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ പി. ചിദംബരത്തിന്റെ ഭാര്യ നളിനി ചിദംബരത്തിന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ സമന്‍സ്.
ശാരദാ ചിട്ടിതട്ടിപ്പുമായി ബന്ധപ്പെട്ട അന്വേഷണത്തിന്റെ ഭാഗമായി ചോദ്യംചെയ്യലിന് ഹാജരകാനാണ് നിര്‍ദ്ദേശം.
ചിട്ടി തട്ടിപ്പ് കേസില്‍ സി.ബി.ഐ സമര്‍പ്പിച്ച കുറ്റപത്രത്തില്‍ നളിനി ചിദംബരത്തിന്റെ പേരും പരാമര്‍ശിച്ചിരുന്നു.
ചിട്ടി തട്ടിപ്പ് കേസില്‍ ഉള്‍പ്പെട്ട മുന്‍ കേന്ദ്രമന്ത്രി മഠന്‍ സിങ്ങിന്റെ മുന്‍ ഭാര്യ മനോരഞ്ജന സിങ്ങിന്റെ നിയമോപദേഷ്ടാവ് ആയിരുന്നു നളിനി ചിദംബരം.
സെപ്തംബര്‍ ആദ്യവാരം കൊല്‍ക്കത്തയിലെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഓഫീസില്‍ ഹാജരാകാനാണ് നളിനി ചിദംബരത്തോട് ആവശ്യപ്പെട്ടിട്ടുള്ളത്.