അമട്രിസ്: ഇറ്റലിയില്‍ ഭൂകമ്പത്തെ തുടര്‍ന്ന് മരിച്ചവരുടെ എണ്ണം 290 ആയി. രക്ഷാ പ്രവര്‍ത്തനം പുരോഗമിക്കുന്നു .ഇന്ന് ആറു മൃതദേഹം കൂടി കണ്ടെത്തിട്ടുണ്ട്.
ഭൂകമ്പത്തില്‍ കൂടുതല്‍ പേര്‍ മരിച്ചത് അമട്രിസിലാണ്. ആറ് മൃതദേഹങ്ങളാണ് തകര്‍ന്ന കെട്ടിടങ്ങള്‍ക്കിടയില്‍ നിന്നും ഇന്ന് കണ്ടെടുത്ത്. വിദേശികളടക്കം 400ലേറെ പേര്‍ വിവിധ ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുകയാണ്. ഇതില്‍ 40 പേരുടെ നില അതീവ ഗുരുതരമാണ്.
ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി സര്‍ക്കാര്‍ 50 മില്യണ്‍ യൂറോ അടിയന്തരസഹായം പ്രഖ്യാപിച്ചിട്ടുണ്ട് . 2,100 ലേറെപ്പേരാണ് രാജ്യത്തെ വിവിധ ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുന്നത്.