kadakampally suredren facebookpost

തിരുവനന്തപുരം: ദേവസ്വം ബോര്‍ഡിനു കീഴിലുള്ള ക്ഷേത്രങ്ങളില്‍ ആര്‍എസ്എസ് നടത്തുന്ന അനധികൃത പ്രവര്‍ത്തനങ്ങള്‍ക്കു നിയന്ത്രണമേര്‍പ്പെടുത്താനുള്ള കര്‍ശന ഇടപെടല്‍ സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടാകുമെന്നു ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. ഫേസ്ബുക്ക് പോസ്റ്റിലാണ് ദേവസ്വം മന്ത്രിയുടെ പ്രതികരണം.

ദേവസ്വം ബോര്‍ഡിനു കീഴിലുള്ള ക്ഷേത്രങ്ങളില്‍ ആര്‍എസ്എസ് ഉള്‍പ്പെടെയുള്ള സംഘടനകള്‍ നടത്തുന്ന അനധികൃത പ്രവര്‍ത്തനങ്ങളെക്കുറിച്ചു നിരവധി പരാതികളാണു വരുന്നതെന്നും കടകംപള്ളി ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു.

ഇക്കാര്യത്തില്‍ പൊതുസമൂഹത്തില്‍ വലിയ ആശങ്കകളുണ്ട്. വിശ്വാസികളെ അകറ്റി ക്ഷേത്രങ്ങളെ ആയുധപ്പുരകളാക്കാനാണ് ആര്‍എസ്എസ് ശ്രമിക്കുന്നത്‌.

നാടിന്റെ മതേതര സ്വഭാവും സമാധാനാന്തരീക്ഷവും തകര്‍ക്കുന്ന ഇത്തരം സാമൂഹിക വിരുദ്ധ പ്രവര്‍ത്തനങ്ങളുടെ കേന്ദ്രങ്ങളായി ക്ഷേത്രങ്ങളെ മാറ്റാന്‍ അനുവദിക്കില്ലെന്നും മന്ത്രി പറഞ്ഞു.

Top