വീട്ടിലിരിക്കുമ്പോഴും യാത്രകളിലും കൊണ്ടുനടക്കാന്‍ പാകത്തില്‍ രൂപകല്‍പന ചെയ്തിരിക്കുന്ന പോക്കറ്റ് പ്രൊജക്ടര്‍ ലെനോവ മൊബൈല്‍ വേള്‍ഡ് കോണ്‍ഗ്രസില്‍ അവതരിപ്പിച്ചു.
പോര്‍ട്ടബിള്‍ പ്രൊജക്ടറുകള്‍ റൊട്ടേറ്റിംഗ് സാധ്യമാകുന്ന ആദ്യ പ്രൊജക്ടറാണ് ലെനോവയുടേത്. 900 വരെ ഏത് ദിശയിലേക്കും തിരിക്കുവാന്‍ സാധിക്കുന്ന പ്രൊജക്ടര്‍ ഡിസ്‌പ്ലേയാണിതിനുള്ളത്. 4:3, 10:60 എന്നീ പ്രത്യേക അനുപാതത്തിലുള്ള 110 ഇഞ്ച് ഔട്ട്പുട്ട് ഡിസ്‌പ്ലേകളേയും പോക്കറ്റ് പ്രൊജക്ടര്‍ പിന്തുണയ്ക്കുന്നുണ്ട്.
കൂടാതെ 854X 450 പിക്‌സല്‍ ഔട്ട് പുട്ട് റെസല്യൂഷനും ഇത് വാഗ്ദാനം ചെയ്യുന്നുണ്ട്. ഭാരം കുറഞ്ഞ ഈ പ്രൊജക്ടര്‍ പോക്കറ്റിനുള്ളില്‍ കൊണ്ടുനടക്കാവുന്നതരത്തിലാണ് രൂപകല്‍പന ചെയ്തിരിക്കുന്നത്.
ഫ്‌ളെക്‌സിബിളായിട്ടുള്ള കണക്ടിവിറ്റി ഓപ്ഷനുകളും കളര്‍ഫുള്‍ ഔട്ട്പുട്ടുകളും ലെനോവയുടെ പോക്കറ്റ് പ്രോജക്ടറിനെ വിപണിയിലുള്ള മറ്റ് പ്രോജക്റ്ററുകളില്‍ നിന്നും വ്യത്യസ്തമാക്കുന്നു.
ലെനോവയുടെ പുതിയ പോക്കറ്റ് പ്രോജക്ടറിന് രണ്ടര മണിക്കൂര്‍ വരെ ബാറ്ററി ദൈര്‍ഘ്യം ഉണ്ടായിരിക്കും. ഏകദേശം 12,260 രൂപയാണ് വില.