93ാമത് ഓസ്കാർ പുരസ്കാര നിശ ഇന്ന്

തൊണ്ണൂറ്റിമൂന്നാമത് ഓസ്‌കര്‍ പുരസ്‌കാരനിശ ഇന്ന്. ലോസാഞ്ചലസില്‍ ഇന്ത്യന്‍ സമയം തിങ്കളാഴ്ച പുലര്‍ച്ചെ അഞ്ച് മുപ്പതിനാണ് ചടങ്ങ്. കൊവിഡ് നിയന്ത്രണങ്ങളോടെയാണ് ചടങ്ങുകള്‍ നടക്കുക.

മഹാമാരിയുടെ പ്രതിസന്ധികള്‍ക്കിടയില്‍ നീണ്ടുപോയ ഓസ്‌കര്‍ പുരസ്‌കാരച്ചടങ്ങുകളില്‍ കലാപരിപാടികള്‍ ഉണ്ടാകില്ല .മൂന്ന് മണിക്കൂര്‍ ചടങ്ങില്‍ പങ്കെടുക്കുന്നവരുടെ എണ്ണവും പരിമിതപ്പെടുതിതിയിട്ടുണ്ട് .മികച്ച സംവിധാനത്തിനായി 2 വനിതകള്‍ ആദ്യമായി മത്സരിക്കുന്നു എന്ന പ്രത്യേകതയും ഇത്തവണയുണ്ട് . ക്ലോയ് ഷാവോ എന്ന സംവിധായിക ചൈനീസ് വംശജയും ഈ നോമിനേഷന്‍ നേടുന്ന ആദ്യ ഏഷ്യക്കാരിയുമാണ്.

മികച്ച നടനുള്ള മത്സരത്തിന് ഏഷ്യന്‍ വംശജരായ രണ്ട് പേരാണ് പട്ടികയിലുള്ളത്. മികച്ച നടനുള്ള നോമിനേഷന്‍ ലഭിച്ചവരില്‍ 83 വയസ്സുകാരനായ ആന്റണ് ഹോപ്കിന്‍സും ഉണ്ട് . ദ ഫാദര്‍ എന്ന ചിത്രത്തിലെ അഭിനയത്തിലൂടെയാണ് ആന്റണി ഹോപ്കിന്‍സിന്‍ നോമിനേറ്റ് ചെയ്യപ്പെട്ടത്. പുരസ്‌കാരം നേടിയാല്‍ ഓസ്‌കാര്‍ ചരിത്രത്തില്‍ മികച്ച നടനാകുന്ന ഏറ്റവും പ്രായം കൂടിയ വ്യക്തിയാകും ഹോപ്കിന്‍സ്.

ഹോപ്കിന്‍സിനെക്കൂടാതെ ,റിസ് അഹമ്മദ് ,ചാഡ്വിക് ബോസ്മാന്‍, ഗാരി ഓള്‍ഡ്മാന്‍ ,സ്റ്റീവന്‍ യാങ് എന്നിവരും മികച്ച നടനുള്ള നാമനിര്‍ദേശപ്പട്ടികയില്‍ ഇടം നേടി. കഴിഞ്ഞ വര്‍ഷം വിടപറഞ്ഞ ബ്ലാക്ക് പാന്തര്‍ താരം ചാഡ്വിക് ബോസ്മാന് മാ റെയ്‌നിസ് ബ്ലാക്ക് ബോട്ടത്തിലെ അഭിനയത്തിനു മികച്ച നടനുള്ള പുരസ്‌കാരം ലഭിച്ചാല്‍ അതും ഒരപൂര്‍വതയാകും.

വയോള ഡേവിസ് ,ആന്‍ഡ്ര ഡേ ,വനേസ കിര്‍ബി ,ഫ്രന്‍സിസ് മക്‌ഡോമന്‍ഡ് എന്നിവരാണ് മികച്ച നടിക്കുള്ള നാമനിര്‍ദേശപ്പട്ടികയില്‍ ഇടംപിടിച്ചവര്‍. നോമാഡ് ലാന്റിലെ അഭിനയത്തിനാണ് ഫ്രാന്‍സെസ് മക്‌ഡോമന്‍ഡ് പട്ടികയില്‍ ഇടം നേടിയത്. മാര്‍ച്ച് മാസത്തില്‍ നടന്ന ചടങ്ങുകളില്‍ പ്രിയങ്ക ചോപ്രയും നിക്ക് ജോനസുമാണ് നാമനിര്‍ദേശപ്പട്ടിക പ്രഖ്യാപിച്ചത്.

 

Top