ഇസ്‌ലാമാബാദ്: പാക് പ്രധാനമന്ത്രി നവാസ് ഷരീഫിന്റെ ബന്ധുക്കള്‍ക്കടക്കം പാനമ പേപ്പറിലുള്‍പ്പെട്ട 600 ഓളം പേര്‍ക്ക് പാക് ആദായ നികുതി വകുപ്പ് നോട്ടീസയച്ചു.
വിദേശത്ത് കമ്പനികളുള്ള ആളുകള്‍ക്കാണ് പാക് ഫെഡറല്‍ ബോര്‍ഡ് ഓഫ് റവന്യു ഡിപ്പാര്‍ട്ട്‌മെന്റ് നോട്ടീസയച്ചിരിക്കുന്നത്.
വിദേശത്ത് കള്ളപ്പണ നിക്ഷേപമുള്ള ആളുകള്‍ക്കെതിരെ സര്‍ക്കാര്‍ നടപടിയെടുക്കുന്നില്ലെന്നാരോപിച്ച് പാക്കിസ്ഥാന്‍ തെഹരീക് ഇ ഇന്‍സാഫ് പാര്‍ട്ടി രാജ്യവ്യാപകമായി പ്രക്ഷോഭത്തിനൊരുങ്ങുന്നതിനിടെയാണ് ആദായ നികുതി വകുപ്പിന്റെ നടപടി. എന്നാല്‍ ഷരീഫിന്റെ മകള്‍ക്കും മകനുമെതിരായി നോട്ടീസ് ് അയച്ചിട്ടുണ്ടോയെന്ന
കാര്യത്തില്‍ സ്ഥിരീകരണമില്ല.