തിരുവനന്തപുരം: സംസ്ഥാനത്ത് ജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന തരത്തില്‍ പ്രവര്‍ത്തിക്കുന്നതും അടിസ്ഥാന സൗകര്യമില്ലാത്തതുമായ 96 മദ്യഷോപ്പുകള്‍ മാറ്റി സ്ഥാപിക്കാനുള്ള നടപടികള്‍ എക്‌സൈസ് ആരംഭിച്ചു. എറണാകുളം ജില്ലയിലാണ് കൂടുതല്‍ ഷോപ്പുകളുള്ളത്.
ഹൈക്കോടതി നിര്‍ദേശപ്രകാരം നടത്തിയ ഓഡിറ്റിലാണ് മാറ്റി സ്ഥാപിക്കേണ്ട ഷോപ്പുകള്‍ കണ്ടെത്തിയത്. അടിസ്ഥാന സൗകര്യങ്ങളില്ലാത്തതിനാലാണു കൂടുതല്‍ കെട്ടിടങ്ങളും മാറ്റി സ്ഥാപിക്കുന്നത്. ഗതാഗതക്കുരുക്കിനു കാരണമാകുന്നതാണു മറ്റൊരു പ്രധാന പ്രശ്‌നം.