2018 ല്‍ പ്രേഷകര്‍ ഒന്നടങ്കം നെഞ്ചിലേറ്റിയ ചിത്രമാണ് 96. റാം, ജാനു പ്രണയ ജോഡികളുടെ കഥ പറഞ്ഞ 96 ബോക്‌സോഫീസിലും വന്‍ വിജയമായിരുന്നു. ജാനുവായി തൃഷയും റാം ആയി വിജയ് സേതുപതിയും പ്രേഷകരുടെ മനം കവര്‍ന്നപ്പോള്‍ അവരുടെ കൗമാരക്കാലം അവതരിപ്പിച്ച താരങ്ങളും ഏറെ ശ്രദ്ധിക്കപ്പെട്ടു.
ജാനുവിന്റെ കൗമാരക്കാലം അവതരിപ്പിച്ച ഗൗരി കിഷന്‍ എന്ന പെണ്‍കുട്ടിയേയും ആരാധകര്‍ നെഞ്ചിലറ്റി. 96ന്റെ തെലുങ്ക് റീമേക്ക് അണിയറയില്‍ ഒരുങ്ങുമ്പോള്‍ ചിത്രത്തില്‍ കുട്ടി ജാനുവായെത്തുന്നത് താന്‍ തന്നെയെന്ന് വെളിപ്പെടുത്തുകയാണ് ഗൗരി ഇപ്പോള്‍.തെലുങ്ക് റീമേക്കിലെ കുട്ടിജാനുവിന്റെ ലുക്ക് കൂടി പങ്കു വെച്ചു കൊണ്ട് ഇന്‍സ്റ്റഗ്രമിലൂടെയാണ് താരം ഇക്കാര്യം വെളുപ്പെടുത്തിയിരിക്കുന്നത്. തെലുങ്കില്‍ സാമന്തയുടെ കൗമാരകാലത്തെയാണ് ഗൗരി അവതരിപ്പിക്കുന്നത്.
തമിഴില്‍ വിജയ് സേതുപതിയുടെ കഥാപാത്രമായ റാമിന്റെ സ്‌കൂള്‍ കാലഘട്ടത്തിലെത്തിയത് തമിഴ് നടന്‍ എം എസ് ഭാസകറിന്റെ മകന്‍ ആദിത്യ ഭാസ്‌കര്‍ ആയിരുന്നു. തെലുങ്കില്‍ ഷര്‍വാനന്ദ് ആണ് റാമായി സ്‌ക്രീനിലെത്തുന്നത്.
നവാഗതനായ പ്രിന്‍സ് ജോയി സംവിധാനം ചെയ്യുന്ന അനുഗ്രഹീതന്‍ ആന്റണി എന്ന മലയാള ചിത്രത്തില്‍ സണ്ണി വെയ്നിന്റെ നായികയായും ഗൗരി അഭിനയിക്കുന്നുണ്ട്.