kavery river issue, bangloor conflict

ബാംഗ്ലൂര്‍: കാവേരി നദീജല തര്‍ക്കത്തില്‍ ബാംഗ്ലൂരില്‍ സംഘര്‍ഷം തുടരവേ സമരക്കാരോട് സംയമനം പാലിക്കണമെന്ന് ആവശ്യപ്പെട്ട് കര്‍ണാടക സര്‍ക്കാര്‍.

തങ്ങളോട് കാണിച്ചത് അനീതിയാണെന്നും എന്നാല്‍ പ്രതിഷേധം സമാധാനപരമായിരിക്കണമെന്നും കര്‍ണാടക ആഭ്യന്തരമന്ത്രി ജി.പരമേശ്വര പറഞ്ഞു.

കാവേരിയിലെ ജലം തമിഴ്‌നാടിന് നല്‍കണമെന്ന ഉത്തരവ് റദ്ദാക്കണമെന്ന ആവശ്യം ഇന്നലെ സുപ്രീംകോടതി തള്ളിയിരുന്നു. ഇതേത്തുടര്‍ന്ന് കര്‍ണാടകയിലും തമിഴ്‌നാട്ടിലും വ്യാപകമായ ആക്രമണസംഭവങ്ങളുണ്ടായി.

പ്രതിഷേധക്കാര്‍ക്കെതിരെ പോലീസ് വെടിവെച്ചതിനെ തുടര്‍ന്ന് ഒരാള്‍ കൊല്ലപ്പെടുകയും ചെയ്തു.

ബാംഗ്ലൂര്‍ നഗരത്തില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുകയാണ്. അക്രമ സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ സര്‍വകക്ഷി യോഗം വിളിച്ചിട്ടുണ്ട്.

ബാംഗ്ലൂര്‍ നഗരത്തില്‍ കേന്ദ്രസേനയെ വിന്യസിപ്പിച്ചിട്ടുണ്ട്. നിലവില്‍ സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാണെന്നാണ് ബാംഗ്ലൂരില്‍ നിന്നുള്ള റിപ്പോര്‍ട്ടുകള്‍.

Top