സോണി എക്‌സ്പീരിയ Z3 വിപണികളില്‍ ലഭ്യമായതിനു പിന്നാലെ കമ്പനി തങ്ങളുടെ പുതിയ ടാബ്ലെറ്റായ സോണി എക്‌സ്പീരിയ Z4 പുറത്തിറക്കിയിരിക്കുന്നു.
ആന്‍ഡ്രോയിഡ് 5.0 ലോലിപോപ്പില്‍ പ്രവര്‍ത്തിക്കുന്ന ടാബ് ലെറ്റ് എക്‌സ്പീരിയ Z3അപ്‌ഗ്രേഡ് ചെയ്തിട്ടുള്ള ഒരു വേര്‍ഷനാണ്.
ആന്റി ഫിംഗര്‍ പ്രിന്റ് കോട്ടിങ്ങോടുകൂടിയതും സ്‌ക്രാച്ചുകളെ പ്രതിരോധിക്കുന്ന തരത്തിലുള്ളതുമായ 10.10 ഇഞ്ച് ഡിസ്‌പ്ലേയാണ് എക്‌സ്പീരിയ Z4ന്റെ സവിശേഷതകളില്‍ ഒന്ന്.
ബ്ലാക്ക്, വൈറ്റ് നിറങ്ങളില്‍ ലഭ്യമാകുന്ന എക്‌സ്പീരിയ Z4ന് ഉയര്‍ന്ന ബാറ്ററി ലൈഫ് കമ്പനി വാഗ്ദാനം ചെയ്യുന്നുണ്ട്. 32 ജിബി ഇന്റേണല്‍ സ്റ്റോറേജ്, 6000mAh ബാറ്ററി, നാനോ സിം, 8.1 റിയര്‍ ക്യാമറ, 5.1 എം പി വൈഡ് ആംഗിള്‍ ഫ്രണ്ട് ക്യാമറ, ബ്ലൂടൂത്ത് 4.1, തുടങ്ങിയവ ഇതിന്റെ മറ്റ് സവിശേഷതകളാണ്.
എക്‌സ്പീരിയ Z4 ന് ഏകദേശം 37,990 രൂപ വില വരും.