kummanam statement

കോഴിക്കോട്: സൗമ്യ വധക്കേസില്‍ സുപ്രീം കോടതിയില്‍ നിന്നുണ്ടായ വിധി ദൗര്‍ഭാഗ്യകരമാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍.

കോഴിക്കോട്ട് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കേസ് നടത്തിപ്പില്‍ സര്‍ക്കാര്‍ യാതൊരു കാര്യക്ഷമതയും കാണിച്ചില്ല. കുറ്റകരമായ അനാസ്ഥയാണ് സര്‍ക്കാരിന്റെ ഭാഗത്തുനിന്നുണ്ടായത്.

വധശിക്ഷയെ എതിര്‍ക്കുന്ന സിപിഎം ഗോവിന്ദച്ചാമിയെ രക്ഷിക്കാന്‍ ബോധപൂര്‍വം ഇടപെട്ടോ എന്ന് വ്യക്തമാക്കണമെന്നും കുമ്മനം രാജശേഖരന്‍ ആവശ്യപ്പെട്ടു.

Top