lissy statement

പ്രിയദര്‍ശനും ലിസിയും നിയമപരമായി വേര്‍പിരിഞ്ഞു. ചെന്നൈ കുടുംബ കോടതിയില്‍ ഇതുമായി ബന്ധപ്പെട്ട അവസാന പേപ്പറുകളില്‍ ഇരുവരും ഒപ്പ് വച്ചു. ലിസി പുറത്തിറക്കിയ പത്രക്കുറിപ്പിലാണ് ഇതു സംബന്ധിച്ചുള്ള സ്ഥിരീകരണം ഉണ്ടായിരിക്കുന്നത്.

ഹൃതിക്-സുസൈന്‍, മഞ്ജു-ദിലീപ്, അമല-വിജയ് അങ്ങനെ തുടങ്ങി അടുത്തിടെ നടന്ന വിവാഹമോചനങ്ങളില്‍ പങ്കാളികള്‍ പരസ്പരം ബഹുമാനിച്ചിരുന്നെന്നും ഞങ്ങളുടെ കാര്യത്തില്‍ അത് അങ്ങനെയല്ലായിരുന്നുവെന്നും ലിസി പറയുന്നു.

കോടതിക്ക് അകത്തും പുറത്തും പരസ്പരബഹുമാനമില്ലാത്തതും ബഹളങ്ങളും നിറഞ്ഞതായിരുന്നു ഞങ്ങളുടെ വിവാഹമോചനം. ലിസി പറയുന്നു.

വിവാഹമോചനം തന്നെ ഇത്രയും മോശമായ അവസ്ഥയിലാണെങ്കില്‍ ഞങ്ങളുടെ വിവാഹബന്ധവും എത്രത്തോളം ബുദ്ധിമുട്ടേറിയതായിരുന്നുവെന്ന് ഇതിലൂടെ മനസ്സിലാക്കാം. ഇപ്പോള്‍ ഒരു ആശ്വാസം ഉണ്ട്.

വെല്ലുവിളികള്‍ നിറഞ്ഞ വഴിയിലൂടെയുള്ള എന്റെ യാത്രയുടെ അവസാനമാണിത്. കൂടെ നിന്നവര്‍ക്കും സഹായിച്ചവര്‍ക്കും നന്ദി. ലിസി കൂട്ടിച്ചേര്‍ത്തു.

24വര്‍ഷം ഒരുമിച്ചു ജീവിച്ച ഇവര്‍ പിരിയാന്‍ തീരുമാനിച്ചത് ഒരു വര്‍ഷം മുന്‍പാണ്. അടുത്ത സുഹൃത്തുക്കളെപ്പോലും അമ്പരപ്പിച്ച തീരുമാനമായിരുന്നു അത്.

എന്തുകൊണ്ടു പിരിയുന്നുവെന്നു ഇരുകൂട്ടരും വ്യക്തമാക്കിയിട്ടില്ല.

Top