ചൈനീസ് ഹാന്‍ഡ്സെറ്റ് നിര്‍മ്മാതാക്കളായ കൂള്‍പാഡ് പുതിയ ഡെസണ്‍ നോട്ട് 3 പുറത്തിറക്കി.
റിയര്‍ പാനലില്‍ ഫിംഗര്‍ പ്രിന്റ് സ്കാനര്‍ ഉള്‍പെടുത്തി അവതരിപ്പിച്ചിരിക്കുന്ന ഡിവൈസാണിത്. കൂള്‍പാഡ് ഡെസണ്‍ സ്മാര്‍ട്ട് ഫോണ്‍ ചൈനയിലാണ് ആദ്യം പുറത്തിറക്കിയത്.
.
ആന്‍ഡ്രോയ്ഡ് 5.1 ലോലിപോപ്പിലാണിത് റണ്‍ ചെയ്യുക. 720X1280 പിക്സല്‍ റെസല്യൂഷനുള്ള 5.5 ഇഞ്ച് എച്ച് ഡി ഡിസ്പ്ലേ, 64 ബിറ്റ് ഒക്ടാകോര്‍ മീഡിയ റ്റെക് എം റ്റി 6753 പ്രോസസ്സര്‍, 2ജിബി റാം, 16 ജിബി ഇന്‍ബില്‍റ്റ് സ്റ്റോറേജ് എന്നിവ ഡെസണ്‍ നോട്ട് 3യുടെ സവിശേഷതകളാണ്.
4ജിഎല്റ്റിഇ പിന്തുണ, LED ഫ്ളാഷ് ഉള്ള 13 മെഗാപിക്സല്‍ റിയര്‍ ഓട്ടോ ഫോക്കസ് ക്യാമറ, 5 മെഗാപിക്സല്‍ ഫ്രണ്ട് ക്യാമറ എന്നിവയും ഡിവൈസിന്റെ സവിശേഷതകളാണ്. രണ്ട് ക്യാമറകള്‍ക്കും സിമോസ് ഇമേജ് സെന്‍സര്‍ മികച്ച ക്വാളിറ്റി പ്രദാനം ചെയ്യുന്നു.