ന്യൂഡല്‍ഹി: രാഷ്ട്രീയം മാറ്റിവച്ച് പകര്‍ച്ചവ്യാധിക്കെതിെര ഒരുമിച്ചു നില്‍ക്കാമെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാള്‍.
ഡെങ്കിപ്പനിയും ചിക്കുന്‍ഗുനിയയും മൂലം 33 പേരാണ് ഇതുവരെ മരിച്ചത്. 2,800 ഓളം പേര്‍ക്ക് അസുഖം സ്ഥിരീകരിക്കുകയും ചെയ്തു.
കഴുത്തിലെ ശസ്ത്രക്രിയയ്ക്ക് ശേഷം ഡല്‍ഹിയില്‍ തിരിച്ചെത്തിയ മുഖ്യമന്ത്രി വീഡിയോ സന്ദേശത്തിലൂടെയാണ് രാഷ്ട്രീയം മാറ്റിവച്ച് കൊതുകിനെതിരെ ഒരുമിച്ച് പൊരുതാം എന്ന് അറിയിച്ചത്.
‘ ആര് ഏത് പാര്‍ട്ടിയില്‍ പെടുന്നതാണെന്ന് കൊതുകുകള്‍ക്ക് അറിയില്ല. രാഷ്ട്രീയം മാറ്റി വയ്ക്കാം. ഈ ഉപദ്രവത്തിനെതിരെ പോരാടാന്‍ എല്ലാവരും ഒന്നിച്ചു പ്രവര്‍ത്തിക്കണം”. കേജ്‌രിവാള്‍ പറഞ്ഞു.
ലഫ്. ഗവര്‍ണര്‍ നജീബ് ജങ്ക് നിരവധി ആശുപത്രികളില്‍ സന്ദര്‍ശനം നടത്തി. ജനങ്ങള്‍ക്ക് വേണ്ടി ബോധവത്കരണ പരിപാടിയും സര്‍ക്കാര്‍ സര്‍ക്കാര്‍ സംഘടിപ്പിക്കുന്നുണ്ട്