തിരുവനന്തപുരം: കേരളത്തിലെ കോണ്‍ഗ്രസ് പുന:സംഘടനയില്‍ കര്‍ശന നിര്‍ദ്ദേശങ്ങളുമായി ഹൈക്കമാന്‍ഡ്. 60 വയസ്സ് കഴിഞ്ഞവരെ ഡി.സി.സി അധ്യക്ഷന്മാരായി പരിഗണിക്കരുത് എന്നതാണ് പ്രധാന നിര്‍ദ്ദേശങ്ങളില്‍ ഒന്ന്. യുവാക്കള്‍ക്കും പുതുമുഖങ്ങള്‍ക്കും അവസരം നല്‍കുന്നതിന്റെ ഭാഗമായാണ് ഈ മാനദണ്ഡം കൊണ്ടുവരുന്നത്.
പ്രവര്‍ത്തകര്‍ക്ക് ബൂത്ത് മണ്ഡലം ബ്ലോക്ക് തലങ്ങളില്‍ പ്രവര്‍ത്തന മികവ് വേണം, രാഷ്ട്രീയത്തിന് അതീതമായ സ്വീകാര്യത നേതാക്കന്‍മാര്‍ക്ക് ഉണ്ടാകണം തുടങ്ങിയവയാണ് എഐസിസിയുടെ മറ്റ് നിര്‍ദ്ദേശങ്ങള്‍. മറ്റെന്നാള്‍ ചേരുന്ന രാഷ്ട്രീയകാര്യ സമിതി യോഗത്തില്‍ എ.ഐ.സി.സി ജനറല്‍ സെക്രട്ടറി മുകുള്‍ വാസ്‌നിക് നിര്‍ദ്ദേശങ്ങള്‍ വയ്ക്കും.
ഗ്രൂപ്പ് വീതംവെയ്പ് അനുവദിക്കില്ല എന്ന സന്ദേശമാണ് ഹൈക്കമാന്‍ഡ് നല്‍കുന്നത്.