ന്യൂഡല്‍ഹി: ഇന്ത്യയില്‍ ഇന്ന് റെക്കോര്‍ഡ് വാക്സീന് വിതരണം. ഒറ്റ ദിവസം 93 ലക്ഷത്തിലധികം ഡോസ് വിതരണം ചെയ്തു. ഇത് ആദ്യമായാണ് ഒരു ദിവസം ഇത്രയും ഡോസ് നല്കാനാകുന്നത്. ഇതുവരെ ആകെ 62 കോടി ഡോസ് നല്കാനായതായും ആരോഗ്യമന്ത്രാലയം അറിയിച്ചു.
വെള്ളിയാഴ്ച രാത്രി 9.25-ലെ കോവിന്‍ വെബ്സൈറ്റിലെ കണക്കനുസരിച്ച് 98.85 ലക്ഷം പേര് ഇന്ന് ഇതുവരെ വാക്സീന് സ്വീകരിച്ചു കഴിഞ്ഞു. ഒരു പക്ഷേ ഇന്നു തന്നെ വാക്സീനേഷന് ഒരു കോടി പിന്നിടാന്‍ സാധ്യതയുണ്ട്.