രാജ്യത്തെ 99 ശതമാനം രാഷ്ട്രീയക്കാരും കപട വേഷധാരികൾ; ബാബ രാംദേവ്

baba ramdev

ന്യൂഡൽഹി : രാജ്യത്ത് 99 ശതമാനം രാഷ്ട്രീയക്കാരും കള്ളന്മാർ ആണെന്ന് യോഗ ഗുരു ബാബ രാംദേവ് .

രാഷ്ട്രീയത്തിൽ ചേരുന്നതിന് എനിക്ക് യാതൊരു ഉദ്ദേശവുമില്ല. എന്നാൽ രാജ്യത്തെ 99 ശതമാനം രാഷ്ട്രീയക്കാരും കള്ളന്മാരാണെന്നും, അവസരം കിട്ടിയാൽ അഴിമതിക്കാരായ രാഷ്ട്രീയക്കാരെ പുറത്താക്കുന്നതിൽ ഞാൻ ഒരിക്കലും മടി കാണില്ലായെന്നും രാംദേവ് വ്യക്തമാക്കി.

കിഷാങ്കദ് ഗുരുകുലത്തിലെ അനുയായികളോടും വിദ്യാർഥികളോടും സംസാരിക്കുകയായിരുന്നു ബാബ രാംദേവ് .

ഗുര്‍മീത് റാം റഹീം സിംഗിനെ പോലെയുള്ള ആൾ ആള്‍ദൈവങ്ങൾ ഇനിയും രാജ്യത്തെ ജനങ്ങളെ വഞ്ചിക്കുമെന്നും , ഒരു സന്യാസി ബഹുമാനിക്കപ്പെടണമെകിൽ സന്യാസിയെ പോലെ പെരുമാറണം എന്നും രാംദേവ് കൂട്ടിച്ചേർത്തു.

മഹേന്ദ്രഗഢിലെ സെയ്ദൈലിപൂർ ഗ്രാമത്തിൽ നിന്നുള്ള രാംദേവ് ഹരിയാന സർക്കാരിന്റെ ആയുർവേദം, യോഗ എന്നിവയുടെ ബ്രാൻഡ് അംബാസിഡറാണ്.

Top