99 പ്രശ്‌നങ്ങളും എന്റെ ഒരു പരിഹാരവും; കുറിപ്പുമായി മാധവ് സുരേഷ്

സോഷ്യല്‍ മീഡിയയില്‍ സുരേഷ് ഗോപിക്കെതിരെ പ്രതിഷേധം ശക്തമാകുമ്പോള്‍ ഇളയ മകന്‍ മാധവ് സുരേഷ് ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചൊരു ചിത്രമാണ് ശ്രദ്ധേയമാകുന്നത്. തന്നെ ചേര്‍ത്തുപിടിച്ച് അച്ഛന്‍ കവിളില്‍ കടിക്കുന്നൊരു ചിത്രമാണ് മാധവ് ഇന്‍സ്റ്റ ഗ്രാമില്‍ പങ്കുവച്ചിരിക്കുന്നത്. ”99 പ്രശ്‌നങ്ങളും എന്റെ ഒരു പരിഹാരവും” എന്നാണ് ചിത്രത്തിനൊപ്പം മാധവിന്റെ വാചകം. ദൈവത്തിന്റെ കോടതിയില്‍ ചിലര്‍ക്കുള്ളത് ബാക്കിയുണ്ട് എന്ന ഒരുവരി കൂടി മാധവ് കുറിക്കുന്നുണ്ട്.

മാധ്യമപ്രവര്‍ത്തകയോട് അപമര്യാദയായി പെരുമാറിയെന്ന പരാതിയില്‍, സുരേഷ് ഗോപിക്കെതിരെ പൊലീസ് കേസെടുത്ത് അന്വേഷണം നടത്തുന്ന സാഹചര്യത്തിലാണ് സുരേഷ് ഗോപിയുടെ കുടുംബത്തില്‍ നിന്നും താരത്തെ പിന്തുണച്ച് മകന്‍ എത്തുന്നത്.

നേരത്തെ സിനിമാ രംഗത്തുനിന്നും ബാബുരാജ്, പൊന്നമ്മ ബാബു, മേജര്‍ രവി, ജ്യോതികൃഷ്ണ, ബീന ആന്റണി, സാധിക വേണുഗോപാല്‍ തുടങ്ങിയവര്‍ പിന്തുണ നല്‍കി എത്തിയിരുന്നു.

സുരേഷ് ഗോപിയുടെ നാല് മക്കളില്‍ ഇളയ ആളാണ് മാധവ്. ‘വരനെ ആവശ്യമുണ്ട്’ എന്ന സിനിമയില്‍ അതിഥി വേഷത്തിലാണ് മാധവ് അഭിനയത്തില്‍ അരങ്ങേറ്റം നടത്തുന്നത്. വിന്‍സന്റ് സെല്‍വ സംവിധാനം ചെയ്യുന്ന ‘കുമ്മാട്ടിക്കളി’ എന്ന ചിത്രത്തിലൂടെ നായകവേഷത്തിലെത്തുകയാണ് മാധവ്. സിനിമ അടുത്ത വര്‍ഷം തിയറ്ററുകളിലെത്തും. കൂടാതെ അച്ഛന്‍ സുരേഷ് ഗോപിക്കൊപ്പം ‘ജെഎസ്‌കെ’ എന്ന ചിത്രത്തിലും മാധവ് പ്രധാന വേഷത്തിലെത്തുന്നുണ്ട്.

Top