ദാരിദ്ര്യം കാരണം തുടങ്ങിയ വിചിത്രമായ ശീലം ; ദിവസവും കഴിക്കുന്നത് ഒരു കിലോ മണ്ണ്

,eating mud

സാഹെബ് ഗഞ്ച് : മനുഷ്യർ ചില കാര്യങ്ങളിൽ മറ്റുള്ളവരിൽ നിന്ന് വിത്യസ്തരാകാറുണ്ട്. അത്തരത്തിൽ വ്യത്യസ്തനാണ് ജാര്‍ഖണ്ഡ് സംസ്ഥാനത്തിലെ സാഹെബ് ഗഞ്ച് ജില്ലയിൽ മണ്ണ് ഭക്ഷിച്ച് ജീവിക്കുന്ന കറു പാസ്വാൻ എന്ന മനുഷ്യൻ.

99 വയസ്സുള്ള കറു 1919-ലാണ് താൻ ജനിച്ചതെന്ന് അവകാശപ്പെടുന്നുണ്ട്. 11 വയസ്സുള്ളപ്പോൾ മുതൽ ദാരിദ്ര്യം കാരണം കറു പാസ്വാൻ തുടങ്ങിയതാണ് മണ്ണ് കഴിക്കാൻ. എന്നാൽ ഒടുവിൽ അതൊരു ശീലമായി മാറി. ഇപ്പോൾ കറു ദിവസവും കഴിക്കുന്നത് ഒരു കിലോ മണ്ണാണ്.

കുടുംബത്തിൽ സാമ്പത്തികമായ പ്രശ്ങ്ങൾ ഉണ്ടായിരുന്നു. ദരിദ്രമായിരുന്നു പ്രധാന പ്രശ്നം . അതിനാൽ മരിക്കാൻ തീരുമാനിച്ച് മണ്ണ് തിന്നാൻ തുടങ്ങി.പക്ഷെ പിന്നീട് അതൊരു ശീലമായി മാറിയെന്നും, നിർത്തലാക്കാൻ താൻ ശ്രമിച്ചില്ലെന്നും കറു പാസ്വാൻ വ്യക്തമാക്കി.

എന്നാൽ അച്ഛന്റെ ഈ സ്വാഭാവം കുടുംബാംഗങ്ങൾ പല തവണ തടയാൻ ശ്രമിച്ചതാണെന്നും അതിന് ഫലമുണ്ടായില്ലെന്നും കറുവിന്റെ മകൻ സിയ രാം പാസ്വാൻ പറഞ്ഞു. മാത്രമല്ല ഈ സ്വാഭാവത്തിന്റെ പേരിൽ ഇദ്ദേഹത്തിന് ബീഹാർ സബോർ കൃഷി വിദ്യാലയ എന്ന പേരിൽ 2015-ൽ അവാർഡും നൽകിയിട്ടുണ്ട്. എത്രയും വിചിത്രമായ ശീലമുണ്ടായതിനുശേഷവും കറു പൂർണ്ണ ആരോഗ്യവാനായാണ് ജീവിക്കുന്നത്.

Top