തിരുവനന്തപുരം: സ്വാശ്രയ മെഡിക്കല്‍ മാനേജ്‌മെന്റ് പ്രവേശനത്തിനുള്ള മെറിറ്റ് സീറ്റിലെ ഫീസ് കുറയ്ക്കാന്‍ തയ്യാറാണെന്ന് എംഇഎസ്.
ഇതു സംബന്ധിച്ച് സര്‍ക്കാരുമായി ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന് എംഇഎസ് ചെയര്‍മാന്‍ ഫസല്‍ ഗഫൂര്‍ വ്യക്തമാക്കി.
ഫീസ് കുറയ്ക്കുന്നത് കോളേജിന്റെ വരുമാനത്തെ ബാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
സീറ്റൊന്നിനു 40,000 രൂപ വരെ കുറച്ചാലും നഷ്ടമില്ലെന്നും ഫസല്‍ ഗഫൂര്‍ പറഞ്ഞു. 2.5 ലക്ഷത്തില്‍ നിന്ന് പഴയ ഫീസായ 1.85 ലക്ഷം ആക്കാനും ആലോചിക്കുന്നുണ്ട്.
മറ്റ് മെഡിക്കല്‍ മാനേജേമെന്റുകളും ഫീസ് കുറയ്ക്കാന്‍ തയ്യാറാണ്. അതിനാല്‍ മാനേജ്‌മെന്റുകളുമായി ചര്‍ച്ച നടത്താന്‍ മുഖ്യമന്ത്രി തയ്യാറാകണമെന്നും ഫസല്‍ ഗഫൂര്‍ ആവശ്യപ്പെട്ടു.