train accident-reestablish-railway statement

കൊല്ലം: കൊല്ലം മാരാരിത്തോട്ടത്ത് ഗുഡ്‌സ് ട്രെയിന്‍ പാളം തെറ്റിയതിനെ തുടര്‍ന്നു തടസപ്പെട്ട ട്രെയിന്‍ ഗതാഗതം ഇന്നു വൈകുന്നേരത്തോടെ പുനഃസ്ഥാപിക്കുമെന്ന് റെയില്‍വേ അധികൃതര്‍.

സംഭവത്തെക്കുറിച്ച് അന്വേഷണം നടത്തുമെന്നും റെയില്‍വേ ഡിവിഷണല്‍ മാനേജര്‍ പ്രകാശ് ഭൂട്ടാനി അറിയിച്ചു. 150 മീറ്ററോളം ഭാഗത്തെ പാളവും ഇലക്ട്രിക് ലൈനുകളും തകര്‍ന്ന നിലയിലാണ്. ഇതുവഴിയുള്ള പത്തിലേറെ സര്‍വീസുകള്‍ മുടങ്ങി. മൂന്നു സര്‍വീസുകള്‍ ഭാഗികമായും റെയില്‍വേ റദ്ദാക്കിയിരുന്നു.

റദ്ദാക്കിയ ട്രെയിനുകള്‍

കൊല്ലം – ആലപ്പുഴ പാസഞ്ചര്‍ (നമ്പര്‍: 56300)
ആലപ്പുഴ – എറണാകുളം പാസഞ്ചര്‍ (നമ്പര്‍: 56302)
എറണാകുളം – ആലപ്പുഴ പാസഞ്ചര്‍ (നമ്പര്‍: 56303)
ആലപ്പുഴ- കൊല്ലം പാസഞ്ചര്‍ (നമ്പര്‍: 56301)
കൊല്ലം – എറണാകുളം പാസഞ്ചര്‍ (നമ്പര്‍: 56392)
എറണാകുളം – കായംകുളം പാസഞ്ചര്‍ (നമ്പര്‍: 56387)
കൊല്ലം – എറണാകുളം മെമു (നമ്പര്‍: 66300)
എറണാകുളം – കൊല്ലം മെമു (നമ്പര്‍: 66301)
കൊല്ലം – എറണാകുളം മെമു (നമ്പര്‍: 66302)
എറണാകുളം – കൊല്ലം മെമു (നമ്പര്‍: 66303)

ഭാഗീകമായി തടസപ്പെടുന്നവ

എറണാകുളം – കൊല്ലം മെമു (നമ്പര്‍: 66307)
കൊല്ലം-എറണാകുളം മെമുവും (നമ്പര്‍: 66308) കോട്ടയം – കൊല്ലം പാസഞ്ചറും (നമ്പര്‍: 56305) കായംകുളത്തിനും കൊല്ലത്തിനുമിടയില്‍ സര്‍വീസ് നടത്തില്ല.

വഴി തിരിച്ചുവിട്ടവ

ശബരി, കന്യാകുമാരി മുംബൈ, തിരുനല്‍വേലി-ഹാപ്പ, തിരുവനന്തപുരം-നേത്രാവതി
തിരുവനന്തപുരം – ന്യൂഡല്‍ഹി കേരള (12625) മൂന്നു മണിക്കൂര്‍ വൈകിയേ തിരുവനന്തപുരത്തു നിന്നു പുറപ്പെടുകയുള്ളൂ.
തിരുവനന്തപുരം – ചെന്നൈ മെയില്‍ (No.12624) കായംകുളത്തു നിന്നായിരിക്കും ഇന്ന് യാത്ര തുടങ്ങുക (നിശ്ചിത സമയമായ 4-30 pm)

Top