പെരിന്തല്‍മണ്ണ: വൈശാഖ് സംവിധാനം ചെയ്ത മമ്മൂട്ടി ചിത്രം മധുര രാജ തിയേറ്ററിനുള്ളില്‍ നിന്ന് പകര്‍ത്താന്‍ ശ്രമിക്കുന്നതിനിടെ പതിനാലുകാരന്‍ പിടിയില്‍. പെരിന്തല്‍മണ്ണയിലെ തിയേറ്ററില്‍ വെച്ച് സിനിമ മൊബൈലില്‍ പകര്‍ത്താന്‍ ശ്രമിക്കവെയാണ് പതിനാലുകാരന്‍ പിടിയിലായത്. സിനിമയുടെ 50മിനിട്ട് ദൈര്‍ഘ്യം വരുന്ന സീനുകള്‍ മൊബൈലില്‍ പകര്‍ത്തിട്ടുണ്ട്.
പതിനാലുകാരന്‍ ചിത്രം പകര്‍ത്തുന്നതു കണ്ട മമ്മൂട്ടി ഫാന്‍സ് അസോസിയേഷന്‍ പ്രവര്‍ത്തകരാണ് പൊലീസില്‍ വിവരം അറിയിച്ചത്. പൊലീസ് സ്ഥലത്തെത്തി കുട്ടിയെ അറസ്റ്റ് ചെയ്തു. ചിത്രത്തിലെ രംഗങ്ങള്‍ പകര്‍ത്തരുതെന്ന് മധുരരാജയുടെ അണിയറ പ്രവര്‍ത്തകര്‍ ആരാധകരോട് നേരത്തെ അഭ്യര്‍ത്ഥിച്ചിരുന്നു.
സിനിമയുടെ പ്രധാനപെട്ട രംഗങ്ങള്‍ മൊബൈലില്‍ പകര്‍ത്തി സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിക്കുന്നത് ഇപ്പോള്‍ പതിവാണ്. ഇത് സിനിമ കാണാനിരിക്കുന്ന മറ്റ് ആരാധകരുടെ ആസ്വാദനത്തെ ബാധിക്കുമെന്നും, ഇത് ശിക്ഷാര്‍ഹമായ കുറ്റമാണെന്നും ഇത്തരം കാര്യങ്ങള്‍ ശ്രദ്ധയില്‍ പെട്ടാല്‍ റിപ്പോര്‍ട്ട് ചെയ്യണമെന്നും അണിയറ പ്രവര്‍ത്തകര്‍ നേരത്തെ അറിയിച്ചിരുന്നു.