ഹിസാര്‍: ഹരിയാനയിലെ ഹിസാറില്‍ മൂന്നു വയസുകാരിയെ പീഡിപ്പിച്ച പതിനാലുകാരന്‍ അറസ്റ്റില്‍. കഴിഞ്ഞ ദിവസം ഉച്ചയോടെയാണ് വീട്ടില്‍ ഒളിവില്‍ കഴിഞ്ഞിരുന്ന ആണ്‍കുട്ടിയെ പൊലീസുകാര്‍ അറസ്റ്റു ചെയ്തത്. പ്രതിയെ ഇന്ന് കോടതിയില്‍ ഹാജരാക്കുമെന്നും പൊലീസ് അറിയിച്ചു.
ഹരിയാനയിലെ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരെയുള്ള അതിക്രമം നാള്‍ക്കുനാള്‍ കൂടി വരികയാണ്. ജനങ്ങളും ഇതില്‍ ആശങ്കാകുലരാണ്. കഴിഞ്ഞ കുറച്ചു നാളുകളായി പീഡനങ്ങളുടെ ഒരു പരമ്പര തന്നെയാണ് ഹരിയാനയില്‍ നടന്നതെന്ന് പൊലീസ് അറിയിച്ചു.
സംഭവം നടക്കുമ്പോള്‍ പെണ്‍കുട്ടി വീട്ടില്‍ തനിച്ചായിരുന്നു. അയല്‍വാസിയായ പ്രതി വീട്ടിലെത്തി പെണ്‍കുട്ടിയെ ഉപദ്രവിക്കുകയായിരുന്നെന്ന് പിതാവ് നല്‍കിയ പരാതിയില്‍ പറയുന്നു. ജോലിക്ക് പോയ മാതാപിതാക്കള്‍ തിരിച്ചെത്തിയപ്പോള്‍ പേടിച്ചു വിറച്ചു നില്‍ക്കുന്ന പെണ്‍കുട്ടിയെ കണ്ടത്. തുടര്‍ന്ന് കാര്യങ്ങള്‍ തിരക്കിയപ്പോഴാണ് കുട്ടി വിവരങ്ങള്‍ പറഞ്ഞത്. തുടര്‍ന്നാണ് കുട്ടിയുടെ മാതാപിതാക്കള്‍ പൊലീസിനെ സമീപിച്ചത്.
കുട്ടിയെ സരോജ് ബാലാ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രാഥമിക പരിശോധനയ്ക്ക് പ്രവേശിപ്പിച്ചു. പെണ്‍കുട്ടിയുടെ കുടുംബം ബീഹാര്‍ സ്വദേശികളാണ്. ജോലി സംബന്ധമായി ഹരിയാനയില്‍ വന്നു താമസിക്കുന്നവരാണ്. കുറ്റാരോപിതനായ ആണ്‍കുട്ടി പ്രദേശവാസിയും സാധാരണ കുടംബത്തില്‍ നിന്നുള്ളതുമാണെന്ന് പൊലീസ് അറിയിച്ചു.