കൊച്ചി: കൊച്ചിയില്‍ 15 കാരന് ഡ്രൈവറുടെ ക്രൂര മര്‍ദനം. മര്‍ദനത്തില്‍ കുട്ടിയെ കര്‍ണപുടം തകര്‍ന്നു. ഹൈക്കോടതി ജംഗ്ഷനില്‍ റോഡ് ക്രോസ് ചെയ്യുന്നതിനിടെ കാര്‍ ഡ്രൈവര്‍ കുട്ടിയെ മര്‍ദിക്കുകയായിരുന്നു. കുട്ടിയുടെ കഴുത്തില്‍ കുത്തിപ്പിടിച്ച് ചെവിക്ക് പലതവണ അടിച്ചു.
മര്‍ദനത്തിനുശേഷം കാര്‍ ഡ്രൈവര്‍ സംഭവം സ്ഥലത്തുനിന്ന് കടന്നുകളഞ്ഞു. സംഭവത്തില്‍ പരാതി നല്‍കിയിട്ടും അന്വേഷണത്തില്‍ പൊലീസിന് അലംഭാവം എന്ന് കുട്ടിയുടെ മാതാവ് പറഞ്ഞു. കുട്ടിയെ മര്‍ദ്ദിച്ചപ്പോള്‍ നാട്ടുകാര്‍ ചുറ്റും നോക്കി നിന്നുവെന്നും മാതാവ് ആരോപിച്ചു.