പ്രധാനമന്ത്രിയുള്‍പ്പെടെ 16 അംഗ മന്ത്രിസഭയ്ക്ക് അംഗീകാരം നല്‍കി കുവൈറ്റ്

കുവൈറ്റ്: പ്രധാനമന്ത്രി ശൈഖ് ജാബിര്‍ അല്‍ മുബാരക് അല്‍ ഹാമദ് അല്‍ സബ സമര്‍പ്പിച്ച പ്രധാനമന്ത്രിയുള്‍പ്പെടെ 16 അംഗ മന്ത്രിസഭയ്ക്ക് അംഗീകാരം നല്‍കി കുവൈറ്റ് അമീര്‍ ശൈഖ് സബ അല്‍ അഹമ്മദ് അല്‍ ജാബിര്‍ അല്‍ സബ.

തിങ്കളാഴ്ച ഉച്ചയോടെ കുവൈറ്റിലെ സേഫ് കൊട്ടാരത്തിലെത്തിയായിരുന്നു നിയുക്ത പ്രധാനമന്ത്രിയായ ശൈഖ് ജാബിര്‍ അല്‍ മുബാരക് അല്‍ ഹാമദ് അല്‍ സബ, അമീര്‍ ശൈഖ് സബ അല്‍ അഹമ്മദ് അല്‍ ജാബിര്‍ അല്‍ സബയ്ക്ക് മന്ത്രിമാരുടെ പട്ടിക സമര്‍പ്പിച്ചത്.

പുതിയതായെത്തുന്ന മന്ത്രിമാര്‍:

ശൈഖ് നാസര്‍ സബ അല്‍ അഹമ്മദ് അല്‍ സബ (ഒന്നാം ഉപപ്രധാനമന്ത്രിയും പ്രതിരോധമന്ത്രിയും), ശൈഖ് സബ ഖാലിദ് അല്‍ ഹാമദ് അല്‍ സബ (ഉപപ്രധാനമന്ത്രിയും വിദേശകാര്യമന്ത്രിയും), ശൈഖ് ഖാലിദ് അല്‍ ജറാഹ് അല്‍ സബ (ഉപപ്രധാനമന്ത്രിയും, ആഭ്യന്തരമന്ത്രിയും), അനസ് ഖാലിദ് അല്‍ സലാഹ് (ഉപപ്രധാനമന്ത്രിയും കാബിനറ്റ്കാര്യ മന്ത്രിയും).

നയിഫ് ഫലാഹ് അല്‍ ഹജ്‌റഫ് (ധനമന്ത്രി), ഹിന്ദ് സബീഹ് ബരാക് അല്‍ സബീഹ് (ഏക വനിതാമന്ത്രി, തൊഴില്‍സാമൂഹികം സാമ്പത്തിക വകുപ്പുകളുടെ മന്ത്രി), ഖാലിദ് നാസ്സര്‍ അല്‍ റാദിന്‍ (വാണിജ്യ വ്യവസായ യുവജനകാര്യമന്ത്രി), മുഹമ്മദ് നാസര്‍ അല്‍ ജാബ്രി (വാര്‍ത്താവിതരണമന്ത്രി), ഡോ. ബാസ്സില്‍ ഹുമുദ് ഹാമദ് അല്‍ സബ (ആരോഗ്യമന്ത്രി), ബക്കീല്‍ ഷിബീബ് അല്‍ റഷീദ് (എണ്ണ ജലവൈദ്യുതി മന്ത്രി), ജിനാന്‍ മോഹ്‌സിന്‍ റമദാന്‍ (ഹൗസിങ് സര്‍വീസസ് വകുപ്പുമന്ത്രി), ഹമീദ് മുഹമ്മദ് അല്‍ ആസ്മി (വിദ്യാഭ്യാസഉന്നതവിദ്യാഭ്യാസ വകുപ്പുമന്ത്രി), ഹുസ്സാം അബ്ദുള്ള അല്‍ റൂമി (പബ്ലിക് മുനിസിപ്പാലിറ്റി വകുപ്പുമന്ത്രി), ആദില്‍ മുസായിദ് അല്‍ ഖറാഫി (ദേശീയ അസംബ്ലികാര്യ മന്ത്രി), ഫഹദ് അല്‍ മുഹമ്മദ് അല്‍ അഫാസി (നിയമം മതകാര്യാലയം ഇസ്ലാമിക് വകുപ്പുമന്ത്രി).

Top