കൊട്ടിയൂര്‍ അമ്പായത്തോട് വനത്തില്‍ കുടുങ്ങിയ 16 അംഗ തണ്ടര്‍ബോള്‍ട്ട് സംഘത്തെ രക്ഷപ്പെടുത്തി

കണ്ണൂര്‍: മാവോയിസ്റ്റുകളെ തേടിയിറങ്ങി കൊട്ടിയൂര്‍ അമ്പായത്തോട് വനത്തില്‍ കുടുങ്ങിയ 16 അംഗ തണ്ടര്‍ബോള്‍ട്ട് സംഘത്തെയും വനപാലകരെയും രക്ഷപ്പെടുത്തി. പുഴയിലെ ശക്തമായ ഒഴുക്കിനെത്തുടര്‍ന്നാണ് ഇവര്‍ വനത്തില്‍ കുടുങ്ങിയത്.

കൊട്ടിയൂര്‍ വന്യജീവി സങ്കേതത്തില്‍ മാവോയിസ്റ്റുകളെ തേടിയിറങ്ങിയ സംഘം വൈകിട്ടോടെയാണ് വനത്തില്‍ കുടുങ്ങിയത്. ഫയര്‍ഫോഴ്സിന്റെ മണിക്കൂറുകള്‍ നീണ്ട പരിശ്രമത്തിനൊടുവിലാണ് ഇവരെ രക്ഷപ്പെടുത്തിയത്.ബാവലി പുഴക്ക് കുറുകെ വടം കെട്ടി തണ്ടര്‍ബോള്‍ട്ട് സംഘത്തെയും വനപാലകരെയും രക്ഷപ്പെടുത്തിയത്.

ബാവലിപ്പുഴയിലെ ശക്തമായ ഒഴുക്ക് കാരണം ഇവര്‍ക്ക് പുഴ കടക്കാനായില്ല. നിറഞ്ഞുകവിഞ്ഞ്, കുത്തി ഒലിച്ച് ഒഴുകുന്നതിനാല്‍ പുഴ മുറിച്ച് കടക്കുന്നത് പ്രയാസമാണെന്ന് ഇവര്‍ പൊലീസിന് സന്ദേശം നല്‍കുകയായിരുന്നു.

Top