സഹോദരന്‍ മയക്കുമരുന്ന് ഉപയോഗിക്കുന്നത് ഉപേക്ഷിക്കാനാവശ്യപ്പെട്ട് ജീവനൊടുക്കി 16കാരി

ഗാസിയാബാദ്: ഉത്തര്‍പ്രദേശില്‍ സഹോദരന്‍ മയക്കുമരുന്ന് ഉപയോഗിക്കുന്നത് ഉപേക്ഷിക്കാനാവശ്യപ്പെട്ട് ജീവനൊടുക്കി 16കാരി. ഉത്തര്‍പ്രദേശിലെ ഗാസിയാബാദിലാണ് 16കാരി സ്വന്തം വീട്ടില്‍ തൂങ്ങി മരിച്ചത്. ഭിത്തിയില്‍ ഒട്ടിച്ച നിലയിലായിരുന്നു സഹോദരനോടുള്ള അപേക്ഷ അടങ്ങിയ ആത്മഹത്യാ കുറിപ്പ്. ജീവനൊടുക്കുന്നതിന് പിന്നാല്‍ ആരും ഉത്തരവാദികളെന്ന് വ്യക്തമാക്കുന്ന കുറിപ്പില്‍ തന്റെ ആത്മഹത്യയെങ്കിലും സഹോദരന്റെ മയക്കുമരുന്ന് ഉപയോഗത്തില്‍ നിന്ന് പിന്തിരിപ്പിക്കുമെന്ന പ്രതീക്ഷയുണ്ടെന്നാണ് 16കാരി വിശദമാക്കുന്നത്.

സംഭവത്തില്‍ 16കാരിയുടെ സഹോദരനെതിരെ പോക്‌സോ വകുപ്പുകള്‍ ചുമത്തി കേസ് എടുത്തിരിക്കുകയാണ് ഗാസിയാബാദ് പൊലീസ്. വ്യാഴാഴ്ച പെണ്‍കുട്ടിയുടെ അമ്മ ജോലി കഴിഞ്ഞ് വീട്ടിലെത്തി വാതിലില്‍ തട്ടി വിളിച്ചപ്പോള്‍ വാതില്‍ അകത്ത് നിന്ന് അടച്ച നിലയിലായിരുന്നു ഉണ്ടായിരുന്നത്. വാതില്‍ പൊളിച്ച് അകത്ത് കയറിയപ്പോഴാണ് മകളെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. പെണ്‍കുട്ടിയെ ആശുപത്രിയിലെത്തിച്ചെങ്കിലും ഡോക്ടര്‍മാര്‍ മരണം സ്ഥിരീകരിക്കുകയായിരുന്നു. സംഭവത്തില്‍ കുടുംബം പരാതി നല്‍കിയിട്ടില്ലെന്ന് പൊലീസ് വിശദമാക്കി.

Top