ലക്നൗ: ഉത്തര്‍പ്രദേശില്‍ പതിനേഴുകാരിയെ പിതാവും സഹോദരങ്ങളും ചേര്‍ന്ന് വെട്ടിക്കൊന്നു. പ്രീതിയെന്ന പെണ്‍കുട്ടിയാണ് കൊല്ലപ്പെട്ടത്. മുസഫര്‍പൂരിലെ തിക്രി ഗ്രാമത്തില്‍ ശനിയാഴ്ചയാണ് സംഭവം. ഗ്രാമത്തിലെ യുവാവുമായുള്ള പെണ്‍കുട്ടിയുടെ ബന്ധമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പൊലീസ് പറഞ്ഞു.
പ്രതികളെ പിടികൂടിയതായും ഇവര്‍ കുറ്റം സമ്മതിച്ചതായും പൊലീസ് അറിയിച്ചു. പെണ്‍കുട്ടിയുടെ മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനയച്ചു. യുവാവുമായുള്ള ബന്ധം അവസാനിപ്പിക്കണമെന്ന് വീട്ടുകാര്‍ പെണ്‍കുട്ടിയോട് ആവശ്യപ്പെട്ടിരുന്നു. ശനിയാഴ്ച പെണ്‍കുട്ടി ഫോണില്‍ സംസാരിക്കുന്നത് കണ്ട് പ്രകോപിതരായ ബന്ധുക്കള്‍ വെട്ടിക്കൊല്ലുകയായിരുന്നു. അയല്‍വാസികളാണ് പൊലീസില്‍ വിവരമറിയിച്ചത്.