ഡൽഹിയിൽ വനിതാ പ്രൊഫസർക്ക് നേരെ ഇരുപതുകാരന്റെ ലൈംഗിക അതിക്രമം

rape

ന്യൂഡൽഹി: ഡൽഹി കൊണാട്ട് പ്ളേസിൽ യുവ വനിതാ പ്രൊഫസർക്ക് നേരെ ഇരുപതുകാരന്റെ ലൈംഗിക അതിക്രമം.

ഉച്ചഭക്ഷണത്തിനു ശേഷം ടെറസിൽ എത്തി ഫോൺ ചെയ്യുകയായിരുന്ന തന്നെ യുവാവ് പിന്തുടർന്ന് എത്തുകയായിരുന്നുവെന്നും, എന്തിനാണ് തന്നെ നോക്കുന്നതെന്നും, എന്തെങ്കിലും പ്രശ്‌നമുണ്ടോ എന്നും യുവാവിനോട് ചോദിച്ചപ്പോള്‍ ഇപ്പോൾ പ്രശ്‌നമൊന്നുമില്ലെന്നും ഇനിയാണ് പ്രശ്‌നമുണ്ടാവുകയെന്നുമാണ് ആയാൾ മറുപടി നല്‍കിയതെന്നും പ്രൊഫസര്‍ പറഞ്ഞു.

തുടർന്ന് പാന്റ്സിന്റെ സിബ്ബ്‌ ഊരി ലൈംഗിക ചേഷ്‌ടകൾ കാണിക്കുകയായിരുന്നുവെന്നും യുവതി പരാതിയിൽ പറയുന്നു.

അവിടെ നിന്ന് ഇറങ്ങി ഓടിയെങ്കിലും പിന്തുടർന്നെത്തിയ അക്രമി തന്റെ ഫോൺ തട്ടിയെടുത്ത് രക്ഷപ്പെടുകയായിരുന്നുവെന്നും യുവതി വ്യക്തമാക്കി.

അടുത്തുള്ള കെട്ടിടത്തിലെ സി.സി.ടി.വി ക്യാമറകൾ പരിശോധിച്ചതിൽ നിന്നും അക്രമിയുടെ ചിത്രം കണ്ടെത്തിയെങ്കിലും മുഖം വ്യക്തമല്ല.

യുവതി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Top