മുൻ ഭാര്യയെ കമന്റടിച്ച സുഹൃത്തിനെ 22 കാരൻ കൊലപ്പെടുത്തി

crime

ന്യൂഡൽഹി: വാക്കുതർക്കത്തെ തുടർന്ന് സുഹൃത്തിനെ കൊലപ്പെടുത്തിയ 22കാരനെ ഡൽഹി പൊലീസ് അറസ്റ്റ് ചെയ്തു. ദക്ഷിണ ഡൽഹിയിലെ ഫത്തേപൂർ ബേരിയിലാണ് സംഭവം. ശേഖർ ഖാർക എന്നയാളാണ് കൊല്ലപ്പെട്ടതെന്ന് പൊലീസ് അറിയിച്ചു.

മുൻ ഭാര്യയെ  കുറിച്ച് കമന്റടിച്ചതിൽ പ്രകോപിതനായാണ് സുഹൃത്തിനെ 22കാരൻ കൊലപ്പെടുത്തിയത്.  ഭാര്യ മറ്റൊരാളുമായി അടുപ്പത്തിലാണ് ഇപ്പോൾ.

നേപ്പാൾ സ്വദേശിയായ തിലക് ബഹാദൂറാണ് കൊല നടത്തിയത്. കൊലപാതകത്തിന് ശേഷം രാജ്യം വിടാൻ ഒരുങ്ങവെയാണ് ഇയാൾ പൊലീസ് വലയിലായത്.

Top