മലയാള ദൃശ്യ മാധ്യമങ്ങളുടെ ഈ രീതി മാറിയേ മതിയാകൂ: എ.എ റഹീം

തിരുവനന്തപുരം: ഈ സമയത്ത് മാധ്യമ പ്രവര്‍ത്തകരുടെ പങ്ക് വളരെ വ്യക്തമാണ്. എന്നാല്‍ ഒന്നുമില്ലാത്ത കാര്യത്തെ പോലും ഉദ്വോഗജനകമാകക്കുന്ന അവരുടെ പ്രവര്‍ത്തിയെ രൂക്ഷമായി വിമര്‍ശിച്ച് രംഗത്തെത്തിയിരിക്കുകയാണ് ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി എ.എ റഹീം.

വളരെ പ്രധാനപ്പെട്ട സാഹചര്യമാണ്, നിര്‍ണായകമായ ഘട്ടത്തിലൂടെയാണ് കടന്നുപോകുന്നത്, സ്ഥിതിഗതികള്‍ പ്രവചനാതീതമാണ്, അതീവഗുരുതരമായ സാഹചര്യമാണ്.’ ഈ ടൈപ്പ് സംഗതികള്‍ തുടര്‍ച്ചയായി ചോദിച്ചും പറഞ്ഞും ഒന്നുമില്ലാത്ത കാര്യത്തെയും ഉദ്വേഗ ജനകമാക്കുകയാണ് മാധ്യമ പ്രവര്‍ത്തകര്‍. അദ്ദേഹം തന്റെ ഫെയ്‌സ്ബുക്ക് പേജിലൂടെയാണ് ഈ പരാമര്‍ശം അറിയിച്ചത്.

മലയാള ദൃശ്യ മാധ്യമങ്ങളുടെ ഈ രീതി മാറിയേ മതിയാകൂവെന്നും ജനങ്ങള്‍ക്ക് ഓരോ വിവരവും യാഥാര്‍ഥ്യമായി തന്നെ അറിയണമെന്നും അത് പൗരന്റെ അവകാശമാണെന്നും അദ്ദേഹം പറയുന്നു.

നല്ല വാര്‍ത്തകളും, പക്വമായ സമീപനവും, വാര്‍ത്തകളുടെ ശരി ഉറപ്പിച്ചും മാത്രം മുന്നോട്ടു പോവുകയാണ് മാധ്യമങ്ങള്‍ ചെയ്യേണ്ട്ത്. ഇല്ലെങ്കില്‍, ആളുകള്‍ ഈ പ്രഹസനങ്ങളോട് ബൈ പറഞ്ഞ് വേറെ വഴിക്ക് പോകുമെന്നും റഹീം കുറിച്ചു.

ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

‘വളരെ പ്രധാനപ്പെട്ട സാഹചര്യമാണ്, നിർണായകമായ ഘട്ടത്തിലൂടെയാണ് കടന്നുപോകുന്നത്, സ്ഥിതിഗതികൾ പ്രവചനാതീതമാണ്, അതീവഗുരുതരമായ സാഹചര്യമാണ്….’ ഈ ടൈപ്പ് സംഗതികൾ തുടർച്ചയായി ചോദിച്ചും പറഞ്ഞും ഒന്നുമില്ലാത്ത കാര്യത്തെയും ഉദ്വേഗ ജനകമാക്കും.

കണ്ണെടുക്കാൻ തോന്നരുത്… എല്ലായിപ്പോഴും ബ്രേക്കിങ് ന്യൂസുകൾ ഒഴുകി നടക്കണം.
എപ്പോഴും സസ്പെൻസ് മൂഡ് വാർത്തകൾ വേണം, ആകെ കുഴപ്പമാണ് എന്നുറപ്പിക്കുന്ന വാർത്തകൾ, ചെറുതാണ് വർത്തയെങ്കിലും, വിഷമിക്കണ്ട… സ്‌ക്രീനിൽ വലുതായിക്കോളും. ഒരു ടെലി റിപ്പോർട്ടിങ്, ബ്രെക്കിങ്, അവതാരകന്റെ അതിശയോക്തി കലർന്ന ചോദ്യം ഒക്കെയായി ഒരു ജഗപൊക. സംഗതി എപ്പോഴും കളറായി നിൽക്കണം.

എപ്പോഴും ഒരു ത്രില്ലർ മൂഡ് നിലനിർത്തണം… വാർത്തയിലെ ശരി, വാർത്തയിലെ ഫോളോ അപ്പ് ഇതിലൊന്നും വലിയ കാര്യമൊന്നും ഇല്ല.

ഇങ്ങനെയൊക്കെ ആകുമ്പോൾ തെറ്റിയൊന്നെക്കെ വരാം. ഇന്നത്തെ കാലത്ത് അതിലൊന്നും വലിയ കാര്യമൊന്നുമില്ല.
‘ ഓഹ്‌… തെറ്റു തിരുത്തി മാപ്പ് പറയാൻ പോയാൽ പിന്നെ അതിനല്ലേ നേരമുള്ളൂ’…

മലയാള ദൃശ്യ മാധ്യമങ്ങളുടെ ഈ രീതി മാറിയേ മതിയാകൂ. ജനങ്ങൾക്ക് ഓരോ വിവരവും യാഥാർഥ്യമായി തന്നെ അറിയണം. അത് പൗരന്റെ അവകാശമാണ്.

നിങ്ങളുടെ സ്ഥാപനങ്ങൾ നിലനിൽക്കണം എങ്കിലും സ്ഥിരം രീതികൾ മാറ്റിയേ പറ്റൂ… കാലം വേഗതയിൽ മാറുകയാണ്.(ബ്രേക്കിംഗ് ന്യൂസുകളേക്കാൾ വേഗത്തിൽ)

നിലവാരം ഇല്ലാത്ത മാധ്യമ രീതികൾ കൈവിട്ട് സ്വതന്ത്രമായ നവമാധ്യമ സങ്കേതങ്ങളിലേയ്ക്ക് ലോകം മാറുന്നു. അതുകൊണ്ട് ഓർമ്മവേണം… നല്ല വാർത്തകളും, പക്വമായ സമീപനവും, വാർത്തകളുടെ ശരി ഉറപ്പിച്ചും മാത്രം മുന്നോട്ടു പോവുകയാണ് നിങ്ങൾക്കും നല്ലത്… ഇല്ലെങ്കിൽ, ആളുകൾ ഈ പ്രഹസനങ്ങളോട് ബൈ പറഞ്ഞ് വേറെ വഴിക്ക് പോകും…

Top