വെള്ളാപ്പള്ളിയുടെ നിലപാടില്‍ കാപട്യമാണ്; വിമര്‍ശിച്ച് എ.എ ഷുക്കൂര്‍

ആലപ്പുഴ: അരൂരില്‍ ഹിന്ദുക്കള്‍ തന്നെ സ്ഥാനാര്‍ത്ഥികളാകണമെന്ന വെള്ളാപ്പള്ളി നടേശന്റെ നിലപാട് കാപട്യമാണെന്ന് മുന്‍ ഡിസിസി പ്രസിഡന്റ് എ എ ഷുക്കൂര്‍.

എസ്എന്‍ഡിപിക്ക് നിര്‍ണായക സ്വാധീനമുള്ള അരൂരിലും കോന്നിയിലും സ്ഥാനാര്‍ത്ഥികളെ തീരുമാനിക്കുവാന്‍ പാടുപെടുന്ന കോണ്‍ഗ്രസിന് വെള്ളാപ്പള്ളിയുടെ നിലപാട് കൂടുതല്‍ തലവേദന സൃഷ്ടിച്ചിരിക്കുകയാണ്.

ഡിസിസി പ്രസിഡന്റ് എം ലിജു, മുന്‍ മന്ത്രി കെ ബാബു തുടങ്ങിയ പേരുകള്‍ കോണ്‍ഗ്രസ് സജീവമായി പരിഗണിക്കുന്നുണ്ട്.

Top