കൊച്ചി: ആലുവ യൂണിയന്‍ ബാങ്കില്‍ നിന്ന് രണ്ടു കോടി രൂപയുടെ സ്വര്‍ണ തട്ടിപ്പ് നടത്തിയ കേസില്‍ ബാങ്ക് മാനേജരും ഭര്‍ത്താവും അറസ്റ്റില്‍. അങ്കമാലി സ്വദേശിയായ സിസ് മോള്‍ ,ഭര്‍ത്താവ് സജിത്ത് എന്നിവരാണ് ആലുവ ഈസ്റ്റ് പൊലീസിന്റെ പിടിയിലായത്.
അസിസ്റ്റന്റ് മാനേജരായി പ്രവര്‍ത്തിച്ച ബാങ്കിലെ സ്വര്‍ണപണ്ടം കൈക്കലാക്കിയ ശേഷം അതേരൂപത്തിലും തൂക്കത്തിലുമുള്ള മുക്കുപണ്ടം വച്ചായിരുന്നു സിസ് മോളുടെ തട്ടിപ്പ്.
പണമടച്ച് സ്വര്‍ണാഭരണങ്ങള്‍ തിരിച്ചെടുക്കാനെത്തിയ ആള്‍ സ്വര്‍ണം പരിശോധിച്ചപ്പോഴാണ് തട്ടിപ്പ് പുറത്തായത്. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ 128 പേരുടെ ലോക്കറുകളില്‍ മുക്കുപണ്ടങ്ങളാണെന്ന് വ്യക്തമായി.
കാണാതായ 8 മുക്കാല്‍ കിലോ സ്വര്‍ണവും തിരിച്ചു പിടിക്കാനായെന്ന് പൊലീസ് പറയുന്നു. എന്നാല്‍ തട്ടിപ്പിലൂടെ നേടിയ പണം ഏതൊക്കെ തരത്തില്‍ ഉപയോഗിച്ചു എന്നത് സംബന്ധിച്ച അന്വേഷണം തുടരുകയാണ്.