ജനങ്ങള്‍ എന്തുകഴിക്കണമെന്ന് തീരുമാനിക്കാനുള്ള അവകാശത്തില്‍ കേന്ദ്രം ഇടപെടില്ല; രാജ്‌നാഥ് സിങ്

മിസോറം: ജനങ്ങള്‍ എന്തുകഴിക്കണമെന്ന് തീരുമാനിക്കാനുള്ള അവകാശത്തില്‍ കേന്ദ്രസര്‍ക്കാര്‍ നിയന്ത്രണങ്ങള്‍ കൊണ്ടുവരില്ലെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ്.

ഇന്ത്യ-മ്യാന്‍മര്‍ അതിര്‍ത്തി സുരക്ഷയെക്കുറിച്ചുള്ള യോഗത്തില്‍ പങ്കെടുക്കാനാണ് അദ്ദേഹം മിസോറാമില്‍ എത്തിയത്. അതിനിടെ കന്നുകാലി കശാപ്പിനു നിയന്ത്രണം ഏര്‍പ്പെടുത്തിയതിനെതിരായ പ്രാദേശിക പ്രതിഷേധങ്ങളെക്കുറിച്ചുള്ള ചോദ്യങ്ങളോടു പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

രാജ്‌നാഥ് സിങ്ങിന്റെ സന്ദര്‍ശനം കണക്കിലെടുത്ത് മിസോറമിലും ബീഫ് ഫെസ്റ്റിവല്‍ സംഘടിപ്പിച്ചിരുന്നു. കനത്ത മഴയ്ക്കിടയിലും 2000ത്തിലധികം പേരാണ് ഇതില്‍ പങ്കെടുക്കാനെത്തിയത്.

Top