രജനീകാന്ത് ചിത്രം അണ്ണാത്തെയുടെ ചിത്രീകരണം നിര്‍ത്തിവെക്കുന്നത് വരെ ഹൈദരാബാദിലെ രാമോജി റാവു സ്റ്റുഡിയോയിലായിരുന്നു ഷൂട്ടിങ് നടന്നുകൊണ്ടിരുന്നത്. എന്നാല്‍ ഇപ്പോള്‍ സെറ്റ് ഹൈദരാബാദില്‍ നിന്ന് ചെന്നൈയിലേക്ക് മാറ്റുമെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.
മുഴുവന്‍ ടീമിനും ഹൈദരാബാദിലേക്ക് പോകുന്നത് ബുദ്ധിമുട്ടായതിനാല്‍ ചിത്രത്തിന്റെ ബാക്കി ഭാഗം ചെന്നൈയില്‍ ചിത്രീകരിക്കാന്‍ നിര്‍മ്മാതാക്കള്‍ തീരുമാനിക്കുകയായിരുന്നു.
സിരുത്തൈ സിവയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. വര്‍ഷങ്ങള്‍ക്കു ശേഷം ഖുഷ്ബുവും മീനയും രജനീകാന്തിനൊപ്പം അഭിനയിക്കുന്ന ചിത്രമാണ് അണ്ണാത്തെ. ചിത്രത്തില്‍ കീര്‍ത്തി സുരേഷും പ്രധാന വേഷത്തിലെത്തുന്നുണ്ട്. രജനിയുടെ മകളുടെ വേഷത്തിലായിരിക്കും കീര്‍ത്തി എത്തുന്നത്.
ഗ്രാമീണ പശ്ചാത്തലത്തിലുള്ള എന്റര്‍ടെയ്‌നറാണ് ചിത്രം. വെട്രി ഛായാഗ്രഹണം നടത്തുന്ന ചിത്രത്തിനായി ഡി ഇമാന്‍ സംഗീതം നല്‍കുന്നു. പ്രകാശ് രാജ്, സൂരി, സതീഷ് തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളിലുണ്ട്.