ചെന്നൈ: മണിരത്നത്തിന്റെ സംവിധാനത്തില്‍ തിയറ്ററുകളിലെത്തിയ മള്‍ട്ടി സ്റ്റാര്‍ ചിത്രം ‘പൊന്നിയിന്‍ സെല്‍വന്‍’ റെക്കോഡുകള്‍ ഭേദിച്ചുകൊണ്ട് മുന്നേറുകയാണ്. ചിത്രത്തിന്റെ ആഗോള കലക്ഷന്‍ ഇതുവരെ 230 കോടിയാണ്. മൂന്നു ദിവസം കൊണ്ടാണ് ചിത്രം കോടികള്‍ വാരിക്കൂട്ടിയത്. ഇന്നത്തോടെ 250 കോടി കടക്കുമെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. ട്രേഡ് അനലിസ്റ്റായ രമേശ് ബാലയാണ് കലക്ഷനെക്കുറിച്ചുള്ള വിവരങ്ങള്‍ അറിയിച്ചത്.
സെപ്തംബര്‍ 30നാണ് ചിത്രം തിയറ്ററുകളിലെത്തിയത്. അഞ്ചു ഭാഷകളിലായിട്ടാണ് പൊന്നിയിന്‍ സെല്‍വന്‍ പ്രേക്ഷകരിലേക്കെത്തിയത്. ഈ വര്‍ഷത്തെ മികച്ച ഓപ്പണിങ്ങ് നേടുന്ന സിനിമകളുടെ പട്ടികയില്‍ മൂന്നാം സ്ഥാനത്താണ് ‘പൊന്നിയിന്‍ സെല്‍വന്‍’ എന്ന് ട്രേഡ് അനലിസ്റ്റ് മനോബാല വിലയിരുത്തുന്നു.റിലീസ് ദിനത്തെ മുന്‍കൂര്‍ ബുക്കിങിലൂടെ 17 കോടിയാണ് പൊന്നിയിന്‍ സെല്‍വന്റെ വരുമാനം. ലോകേഷ് കനകരാജ് സംവിധാനം ചെയ്ത് ജൂണില്‍ റിലീസ് ചെയ്ത വിക്രം എന്ന ചിത്രത്തിന്റെ റെക്കോഡാണ് പൊന്നിയിന്‍ സെല്‍വന്‍ തകര്‍ത്തത്. 15 കോടിയായിരുന്നു ‘വിക്ര’മിന്റെ ആദ്യദിനത്തിലെ മുന്‍കൂര്‍ ബുക്കിങ് വരുമാനം.