കുട്ടികളെ കത്തികാട്ടിയും ബെല്‍റ്റിനടിച്ചും പീഡനം: അമ്മയ്ക്കും കാമുകനുമെതിരേ കേസ്

കൊച്ചി: അമ്മയും കാമുകനും ചേര്‍ന്ന് 14ഉം 11ഉം വയസുള്ള പ്രായപൂര്‍ത്തിയാകാത്ത മക്കളെ വായില്‍ തുണിതിരുകിയും കത്തികാട്ടിയും ബെല്‍റ്റിനടിച്ചും പീഡിപ്പിച്ചതായി പരാതി.

അമ്മയ്ക്കും കാമുകനും എതിരേ ബാലപീഡനത്തിനു കേസെടുത്തിട്ടുണ്ട്. വീട്ടമ്മയുടെ ഭര്‍ത്താവാണ് പരാതി നല്‍കിയത്. ചൈല്‍ഡ് ലൈനില്‍ നല്‍കിയ പരാതിയെ തുടര്‍ന്ന് പോലീസ് എത്തി കുട്ടികളില്‍നിന്നു മൊഴിയെടുത്തു.

വിദേശത്തുള്ള ഭര്‍ത്താവുമായി പിണങ്ങി നില്‍ക്കുന്ന വീട്ടമ്മയുടെ കൂടെയാണ് ഇവരുടെ മക്കള്‍ രണ്ടുപേരും താമസിക്കുന്നത്.

കുറച്ച് ദിവസം മുമ്പ് ഇവര്‍ മക്കളെയും കൂട്ടി അതിമ്പിള്ളിയില്‍ ടൂര്‍ പോയ സമയത്താണ് പീഡനം നടന്നത്. ഇക്കാര്യം മക്കള്‍ വിദേശത്തുള്ള അച്ഛനെ അറിയിച്ചതിനെത്തുടര്‍ന്നാണ് ഇദ്ദേഹം ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരെ വിവരം അറിയിച്ചത്.

Top