മാധ്യമപ്രവര്‍ത്തകരെ ആക്രമിച്ച സംഭവത്തിൽ ബി.ജെ.പി പ്രവര്‍ത്തകര്‍ക്കെതിരെ കേസ്

തിരുവനന്തപുരം; പൂജപ്പുര സെന്‍ട്രല്‍ ജയിലിനു മുന്‍പില്‍ മാധ്യമപ്രവര്‍ത്തകരെ ആക്രമിച്ച സംഭവത്തില്‍ ബി.ജെ.പി പ്രവര്‍ത്തകര്‍ക്കെതിരെ പൂജപ്പുര പോലീസ് കേസെടുത്തു. ബി.ജെ.പിയുടെ പൂജപ്പുര ഏരിയ ചുമതലയുള്ള കൃഷ്ണകുമാര്‍, പ്രണവ് എന്നിവര്‍ക്കെതിരെയാണ് കേസെടുത്തത് . മനപ്പൂര്‍വം ആക്രമിക്കല്‍, അന്യയമായി തടഞ്ഞു വെയ്ക്കല്‍, അസഭ്യം പറയൽ എന്നീ കുറ്റങ്ങൾ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത് .

ബിജെപി ജില്ലാ പ്രസിഡന്റ് വി.വി.രാജേഷിന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തകര്‍ ജയിലില്‍ നിന്നിറങ്ങിയ പി.സി.ജോര്‍ജിനെ സ്വീകരിക്കാനായി പൂജപ്പുരയിലെത്തിയിരുന്നു.ഇതിനിടയിലാണ് ഒരു വിഭാഗം പ്രവര്‍ത്തകര്‍ മാധ്യമപ്രവര്‍ത്തകരെ കയ്യേറ്റം ചെയ്തത്.

അതേസമയം, മാധ്യമപ്രവര്‍ത്തകരെ ബി.ജെ.പി ആക്രമിക്കുന്ന സംഭവം ഇതാദ്യമല്ലെന്നും ഇനിയും മാധ്യമ പ്രവര്‍ത്തകരെ അക്രമിച്ചാല്‍ നടപടി ഉണ്ടാകുമെന്നും സി.പി.എം തിരുവനന്തപുരം ജില്ല സെക്രട്ടറി ആനാവൂര്‍ നാഗപ്പന്‍ പറഞ്ഞു.

Top